ഉലകനായകന്‍ ഓണ്‍ ഫയര്‍; അടുത്ത ചിത്രം എച്ച്. വിനോദിനൊപ്പമെന്ന് റിപ്പോര്‍ട്ട്
Entertainment news
ഉലകനായകന്‍ ഓണ്‍ ഫയര്‍; അടുത്ത ചിത്രം എച്ച്. വിനോദിനൊപ്പമെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd August 2022, 8:33 pm

ലോകേഷ് കനകാരജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നയകനായെത്തിയ വിക്രം ആരാധകരില്‍ വമ്പന്‍ ഓളമാണ് സൃഷ്ട്ടിച്ചത്. ഇപ്പോഴിതാ വിക്രമിന് ശേഷം കമല്‍ഹാസന്‍ അടുത്ത ചിത്രത്തിനായി തയ്യാറെടുക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

എച്ച്. വിനോദുമായി ഒന്നിച്ചാവും കമലിന്റെ അടുത്ത ചിത്രം ഒരുങ്ങുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗം ‘ഇന്ത്യന്‍ 2’ന് ശേഷം മാത്രമേ എച്ച്. വിനോദ് ചിത്രത്തിലേക്ക് കടക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലാവും ചിത്രം ഒരുങ്ങുക.

നിലവില്‍ വിക്രത്തിന്റെ വിജയം ആഘോഷിക്കാനും ഇന്ത്യന്‍ രണ്ടാം ഭാഗത്തിന്റെ തയ്യാറെടുപ്പുകള്‍ക്കുയുമായി കമല്‍ഹാസനിപ്പോള്‍ അമേരിക്കയിലാണ്. സെപ്റ്റംബര്‍ അവസാന വാരത്തോടെ ഇന്ത്യന്‍ 2ന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം.

ഇത് കൂടാതെ, പാ രഞ്ജിത്തിനൊപ്പമുള്ള ചിത്രവും കമല്‍ ചെയ്യുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകേഷ് കനകരാജിനൊപ്പമുള്ള ‘വിക്രമി’ന്റെ അടുത്ത ഭാഗവും കമല്‍ഹാസന്റെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.

ഇതൊക്കെ കൂടാതെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് കമല്‍ഹാസന്‍ തന്നെ തിരക്കഥ എഴുതുന്ന ചിത്രവും കമലിന്റെ പേരില്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

എച്ച്. വിനോദ് നിലവില്‍ അജിത്തിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

എന്തായാലും വാര്‍ത്ത പുറത്തുവന്നതോടെ കമല്‍ ആരാധകരും ആവേശത്തിലാണ്. കഴിഞ്ഞ ദിവസമായിരുന്നു വിക്രം 400 കോടി ക്ലബ്ബില്‍ കയറി എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒ.ടി.ടി റിലീസ് ചെയ്ത ശേഷവും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റെക്കോഡ് തുകക്കാണ് ഡിസ്‌നി ചിത്രം സ്വന്തമാക്കിയത്. വിക്രം വിജയിച്ചതിന്റെ സന്തോഷത്തില്‍ കമല്‍ഹാസന്‍ ലോകേഷിന് ആഡംബര കാര്‍ സമ്മാനിച്ചതും വാര്‍ത്തയായിരുന്നു.

Content Highlight : Report says Kamal hasan next movie with H vinod