ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കാരണം ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.
ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു. 1933 സെപ്റ്റംബർ 8നായിരുന്നു ജനനം. എസ്.ഡി. ബർമ്മൻ, നൗഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് ആശ പാടിയിട്ടുണ്ട്. 12,000ലേറെ പാട്ടുകൾ ആശ പാടിയിട്ടുണ്ട്. പ്രശസ്‌ത ചലച്ചിത്ര ഗായിക ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്.
ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകൾക്ക് 2000ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്‌ക്കരവും പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു. ‘മാഝാ ബാൽ’ എന്ന ചലച്ചിത്രത്തിൽ ‘ചലാ ചലാ നവ് ബാലാ’ എന്ന ഗാനം പാടിയായിരുന്നു ആശ ഭോസ്‌ലെ തുടക്കം കുറിച്ചത്.