പ്രശസ്ത സംവിധായകൻ നിസാർ അബ്ദുൾഖാദർ അന്തരിച്ചു
കോട്ടയം: പ്രശസ്ത സംവിധായകൻ നിസാർ അബ്ദുൾഖാദർ അന്തരിച്ചു. കരൾ – ശ്വസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
സംസ്കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബർസ്ഥാനിൽ നടക്കും. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്.
1994 മുതൽ സിനിമാമേഖലയിൽ സജീവമാണ് അദ്ദേഹം. ജയരാമും ദിലീപും പ്രധാനവേഷത്തിലെത്തിയ സുദിനമാണ് അദ്ദേഹത്തിൻ്റെ ആദ്യചിത്രം. 2013 പുറത്തിറങ്ങിയ ടു മെൻ ആർമിയാണ് അവസാനമിറങ്ങിയ ചിത്രം. ഹാസ്യചിത്രങ്ങളായിരുന്നു അദ്ദേഹം കൂടുതലായും ചെയ്തിരുന്നത്.
മലയാള മാസം ചിങ്ങം ഒന്ന്, ന്യൂസ് പേപർ ബോയ്, അപരൻമാർ നഗരത്തിൽ , ത്രി മെൻ ആർമി, അച്ഛൻ രാജാവ് അപ്പൻ ജേതാവ്, അടുക്കള രഹസ്യം അങ്ങാട്ടി പാട്ട്, സിംഹദ്വാരം, പോലീസുകാരൻ തുടങ്ങി നിരവധി ജനപ്രിയ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Content Highlight: Renowned director Nissar passes Away