ക്വിഡ് ഇനി കൈയ്യിലൊതുങ്ങുമോ? വില വര്‍ധിപ്പിക്കുന്നു
D'Wheel
ക്വിഡ് ഇനി കൈയ്യിലൊതുങ്ങുമോ? വില വര്‍ധിപ്പിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th March 2019, 11:53 pm

റെനോള്‍ട്ട് ക്വിഡ് ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിക്കുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ക്വിഡ് ഹാച്ച്ബാക്കിന് മൂന്ന് ശതമാനമാണ് വില വര്‍ധിക്കുക. ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയാണ് വില വര്‍ധനവിലേക്ക് നയിച്ചതെന്ന് ഫ്രഞ്ച് കാര്‍നിര്‍മാണ കമ്പനി പറയുന്നു.

ഉല്‍പ്പാദന ചെലവും വിപണിയിലെ മാറ്റങ്ങളും വില്ലനായിട്ടുണ്ട്. ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ 2.75 ലക്ഷം ക്വിഡ് കാറുകളാണ് വിറ്റുപോയത്. നിരക്ക് പുതുക്കിയാല്‍ 2.74 ലക്ഷം മുതല്‍ 4.74 ലക്ഷം രൂപാ വരെയായിരിക്കും വില. കുറഞ്ഞ ബജറ്റുകാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒത്തിണങ്ങിയ വാഹനമെന്ന പദവി ക്വിഡിന് ഉണ്ടായിരുന്നു.

വില വര്‍ധിക്കുന്നതോടെ എന്തായിരിക്കും വിപണിയില്‍ നിന്നുള്ള പ്രതികരണമെന്നത് കണ്ടറിയേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയതായി ഇറങ്ങുന്ന ക്വിഡില്‍ ആന്‍ഡ്രോയിഡ് ഓട്ടോ,ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഉണ്ടായിരിക്കും.