കൊച്ചി: മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മുനവ്വറലി തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസ് നടത്തിയ പരാമര്‍ശം ചര്‍ച്ചയില്‍. സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്നാണ് ഫാത്തിമയുടെ പരാമര്‍ശം.
മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദമാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.
‘സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. പക്ഷെ ചില ആളുകള്‍ ഉണ്ടാക്കിയെടുത്ത കാര്യങ്ങളാണ് ഇതെല്ലാം. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം വുമണ്‍ റെവലൂഷന്റെ ഭാഗം കൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാം,’ ഫാത്തിമ നര്‍ഗീസ് പറഞ്ഞു.
മക്കയില്‍ സ്ത്രീകള്‍ പ്രവേശിക്കുകയും മഖാമില്‍ സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ എന്തുകൊണ്ട് ഇപ്പോഴും സ്ത്രീകള്‍ക്ക് പള്ളി പ്രവേശനം നിഷേധിക്കപ്പെടുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഫാത്തിമ.
നിലവില്‍ ഫാത്തിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ഫാത്തിമ നര്‍ഗീസിന്റെ വാക്കുകള്‍ പുതുതലമുറയുടെ വീക്ഷണമാണെന്നും അതിനെ ആ തരത്തിലെടുക്കാതെ ഒരു സൈബര്‍ ആക്രമണത്തിലേക്ക് കടക്കരുതെന്നാണ് ഒരു വിഭാഗം പറയുന്നത്.
പുതുതലമുറ അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഫാത്തിമയും പ്രായവും അനുഭവവും പരിജ്ഞാനവും പരിഗണിക്കണമെന്നാണ് മറ്റു ചിലരുടെ പ്രതികരണം.
Content Highlight: ‘Religion does not prohibit women from entering mosques’; Munavvarali’s daughter’s words spark debate