ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ്; റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 11:34am

കൊച്ചി: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപിച്ചതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനം ശരിയായ രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇടുക്കിയിലടക്കം മഴ കനക്കുകയാണ്.

എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള മാതൃക നേരത്തേ തയ്യാറാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നാണ് മന്ത്രി പറഞ്ഞത്.


ALSO READ: ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു: കനത്ത ജാഗ്രത


ഇടുക്കി ഡാമില്‍ മൂന്ന് ഷട്ടറുകളാണ് തുറന്നത്. ഇതിന്റെ ഭാഗമായി ജലനിരപ്പ് ഉയരാതിരിക്കാന്‍ ഇടമലയാറില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതില്‍ അല്പം കുറവ് വരുത്തിയിട്ടുണ്ട്.

അതേസമയം മഴ കടുത്ത സാഹചര്യത്തില്‍ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളെ നേരിടാന്‍ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കര്‍ക്കിടക വാവിന്റെ ഭാഗമായി ധാരാളം പേര്‍ ബലിതര്‍പ്പണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി എത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനോട് ജനങ്ങള്‍ പൂര്‍ണ്ണ സഹകരണത്തോടെ നിന്നാല്‍ മാത്രമേ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരുകയാണ്. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കുമെന്ന മന്ത്രി വ്യക്തമാക്കി.

Advertisement