വടക്കാഞ്ചേരി പീഡനം: മരുമകള്‍ തട്ടിപ്പുകാരി, പണം തട്ടാന്‍ കേസുകൊടുക്കുന്നത് സ്ഥിരം പരിപാടിയെന്ന് മാതാപിതാക്കള്‍
Daily News
വടക്കാഞ്ചേരി പീഡനം: മരുമകള്‍ തട്ടിപ്പുകാരി, പണം തട്ടാന്‍ കേസുകൊടുക്കുന്നത് സ്ഥിരം പരിപാടിയെന്ന് മാതാപിതാക്കള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 8th November 2016, 3:12 pm

rape-trichur

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്കെതിരെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. യുവതി തട്ടിപ്പുകാരിയാണെന്ന് മാതാപിതാക്കള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മരുമകള്‍ തട്ടിപ്പുകാരിയാണെന്നും കേസു കൊടുക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.

പണം തട്ടാണ് ഉദ്ദേശം. തങ്ങളുടെ സ്വത്ത് മുഴുവനും മകനും മരുമകളും ചേര്‍ന്ന് ധൂര്‍ത്തടിച്ചു. ഇവര്‍ നിയമപരമായി വിവാഹിതരല്ല.  ഇവരുടെ കുട്ടികള്‍ വര്‍ഷങ്ങളായി താമസിക്കുന്നത് തങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്കൊപ്പം പോകാന്‍ കുട്ടികള്‍ക്ക് മടിയാണെന്നും മാതാപിതാക്കള്‍ പറയുന്നു.

ജയന്തന്‍ അവരില്‍ നിന്നും മൂന്നരലക്ഷം രൂപ കടംവാങ്ങിയെന്നു പറയുന്നത് വിശ്വസിക്കാനാകില്ല. തങ്ങളുടെ ശേഷിക്കുന്ന സ്വത്ത് സ്വന്തമാക്കാനുള്ള ഇവരുടെ നീക്കം മുന്നില്‍ക്കണ്ട് മെഡിക്കല്‍ കോളജ് പൊലീസില്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.