എന്നാല്‍ ഇതിന് വിരുദ്ധമാണ് നിലവിലെ ചാന്‍സിലറുടെ നടപടി. ചാന്‍സിലര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
കെ. ശിവപ്രസാദിനേയും സിസയേയും നിയമിച്ച തീരുമാനം തിരുത്തണമെന്നും സര്‍വകലാശാല നിയമത്തിലെ 12ാം വകുപ്പ് പ്രകാരമായിരിക്കണം നിയമനം നടത്തേണ്ടതെന്നും കോടതിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും. അതിനൊപ്പം ഈ രണ്ട് സര്‍വകലാശാലകളിലേക്കും പുതിയ രണ്ട് പാനല്‍ സമര്‍പ്പിക്കാന്‍ കൂടി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് പിന്നാലെയായിരുന്നു രണ്ട് പാനലുകള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. എം.എസ് ജയശ്രീ, എം.കെ ജയരാജ്, കെ. സുധീര്‍ എന്നീ പേരുകളാണ് ഡിജിറ്റല്‍ സര്‍വകലാശാല പാനലില്‍ നല്‍കിയത്.
ഡോ. ജയപ്രകാശ്, എ. പ്രവീണ്‍, ആര്‍. സജീവ് ഇവര്‍ മൂന്ന് പേരുടേയും പേരുകളാണ് കെ.ടി.യു സര്‍വകലാശലകളിലേക്ക് നല്‍കിയത്.
എന്നാല്‍ ഈ പാനല്‍ പൂര്‍ണമായും തള്ളിക്കൊണ്ട് ഡോ. ശിവപ്രസാദിനും സിസ തോമസിനും പുനര്‍നിയമനം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം ചാന്‍സിലര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.