കൊവിഡിനെ ഏതെങ്കിലും മതവിഭാഗവുമായി ചേര്‍ത്ത് അവതരിപ്പിക്കരുത്; തബ്‌ലീഗ് സമ്മേളന വിഷയത്തില്‍ ഇന്ത്യയോട് ലോകാരോഗ്യസംഘടന
World News
കൊവിഡിനെ ഏതെങ്കിലും മതവിഭാഗവുമായി ചേര്‍ത്ത് അവതരിപ്പിക്കരുത്; തബ്‌ലീഗ് സമ്മേളന വിഷയത്തില്‍ ഇന്ത്യയോട് ലോകാരോഗ്യസംഘടന
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 11:18 pm

ജനീവ: കൊവിഡിനെ ഏതെങ്കിലും മതവിഭാഗവുമായി ചേര്‍ത്ത് അവതരിപ്പിക്കരുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന് തബ്‌ലീഗ് ജമാഅത്തിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി സര്‍ക്കാര്‍ തന്നെ വിവരങ്ങള്‍ അവതരിപ്പിക്കുന്നത് ലോകാരോഗ്യ സംഘടന എതിര്‍ത്തു.

ഇതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സി പ്രോഗ്രാം ഡയറക്ടര്‍ മൈക് റയാന്‍ പറഞ്ഞു.

‘കൊവിഡ് വരുന്നത് ആരുടെയും കുറ്റംകൊണ്ടല്ല. ഓരോ സംഭവത്തിലും ബാധിക്കുന്നയാള്‍ ഇരയാണ്. അതുകൊണ്ട്, കൊവിഡ് ബാധിതരെ വംശം, മതം, സമൂഹം എന്നീ ഗണങ്ങളില്‍ പെടുത്തി അവതരിപ്പിക്കരുത്’, റയാന്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടാകുന്നത് അപമാനകരമാണ്. അവര്‍ക്ക് സംരക്ഷണമൊരുക്കണമെന്നും ഇന്‍ഡോറില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO: