ന്യൂദൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പുതിയ കണ്ടെത്തലുമായി എൻ.ഐ.എ. കാറിൽ നിന്നും 80 കിലോ സ്ഫോടന വസ്തുക്കൾ കണ്ടെത്തിയെന്ന് എൻ.ഐ.എ റിപ്പോർട്ട് ചെയ്തു.
സ്റ്റെപ്പിനി ടയറിലും സീറ്റുകളിലുമടക്കം മിലിട്ടറി ഗ്രേഡ് രാസവസ്തുക്കൾ കാറിൽ നിറച്ചിരുന്നെന്ന് എൻ.ഐ.എ കണ്ടെത്തി. ആർ. ഡി.എക്സ് അല്ലെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനം നടത്തിയത് അത്യുഗ്ര സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണെന്ന്
ഇതുസംബന്ധിച്ച എൻ.എസ്.ടിയുടെ എക്സ്പ്ലോസിവ് വിഭാഗത്തിന്റെ റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് വിവരം.
ദൽഹി, യു.പി, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ വ്യാപക തെരച്ചിൽ തുടരും എൻ.ഐ.എ അറിയിച്ചു.
ഫരീദാബാദിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതിനെ തുടർന്ന് ഭയപ്പെട്ട ഡോ.ഉമർ മുഹമ്മദ് ഈ വസ്തുക്കൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. ഇതിനിടെ അബദ്ധത്തിൽ പൊട്ടിയതാകാമെന്നാണ് എൻ.ഐ.എയുടെ നിലവിലുള്ള നിഗമനം.
ഇത്രയധികം സ്‌ഫോടക വസ്തുക്കൾ എവിടേക്ക് മാറ്റാനായിരുന്നു ഡോ ഉമ്മറിന്റെ നീക്കം എന്നതിനെപ്പറ്റി എൻ.ഐ.എ അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ഒരാഴ്ചത്തെ കാറിന്റെ സഞ്ചാര റിപ്പോർട്ടുകൾ എൻ.ഐ.എയെ കണ്ടെത്തി.
സംഭവസ്ഥലത്തുനിന്നും രണ്ടുഫോണുകൾ കണ്ടെത്തിയതായും റിപ്പോട്ടുകളുണ്ട്. സ്ഫോടനത്തിന്റെ വ്യാപ്തി കുറയ്ക്കാൻ കാരണമായത് സമീപത്തുണ്ടായ ഇലക്ട്രിക് ബസ് ആണെന്ന് എൻ.ഐ.എ പറഞ്ഞു.
സ്ഫോടന സമയത്ത് കാറിന്റെ ടയറിന്റെ ഭാഗങ്ങളും ബോണറ്റിന്റെ ഭാഗങ്ങളും ഇലക്ട്രിക് ബസിൽ ഇടിച്ചു നിന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചെന്നും എൻ.ഐ.എ പറഞ്ഞു.
Content Highlight: Red Fort blast; NIA finds 80 kg of explosives in car