എഡിറ്റര്‍
എഡിറ്റര്‍
ഉണ്ണിയപ്പം
എഡിറ്റര്‍
Wednesday 24th September 2014 5:22pm

unniyappam

ഉണ്ണിയപ്പം രുചിയോടെ കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? തനി കേരളീയ രീതിയില്‍ എളുപ്പത്തില്‍ ഉണ്ണിയപ്പം പാകം ചെയ്യാം. ഇതാ എളുപ്പവഴി.

ചേരുവകള്‍

പച്ചരി            – 1 കപ്പ്
ശര്‍ക്കര ചുരണ്ടിയത് – 1/2 കപ്പ്
പഴം             -2 എണ്ണം.
എണ്ണ            – ആവശ്യത്തിന്
എള്ള്            – 1/4 കപ്പ്
തേങ്ങ കൊത്ത്         പാകത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി  ശര്‍ക്കരയും പഴവും ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക. അരച്ചെടുത്ത മാവില്‍ എള്ളും തേങ്ങാക്കൊത്തും യോജിപ്പിച്ച് ഇളക്കണം. അടുപ്പില്‍ ഉണ്ണിയപ്പപാത്രം വെച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കുക. സ്വാദേറും ഉണ്ണിയപ്പം റെഡി…

Advertisement