തലശ്ശേരി സ്‌പെഷ്യല്‍ കോഴിക്കാല്‍
Daily News
തലശ്ശേരി സ്‌പെഷ്യല്‍ കോഴിക്കാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th June 2015, 9:14 pm

recipe-01തലശ്ശേരിക്ക് നിരവധി സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കോഴിക്കാല്‍. വളരെ സ്വാദേറിയ ഒരു വിഭവമാണിത്.

ചേരുവകള്‍

കപ്പ ( നീളത്തില്‍ അരിഞ്ഞത്)- 250 ഗ്രാം
മുളക്‌പൊടി- 1 ടീസ്പൂണ്‍
കുരുമുളക്‌പൊടി- 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്- 1 ടീസ്പൂണ്‍
അരിപ്പൊടി- 5 ടീസ്പൂണ്‍
റൊട്ടിപ്പൊടി- 3 ടീസ്പൂണ്‍
കറിവേപ്പില- 2 തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേരുവകളല്ലാം നന്നായി യോജിപ്പിച്ച് 15 മിനിറ്റ് നേരം മാറ്റിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം കപ്പ കുറച്ച് കുറച്ചായി പൊരിച്ചെടുക്കുക.