സ്വീറ്റ് കാബേജ് ജ്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th November 2014, 3:10 pm
വളരെ ഹെല്‍ത്തിയായ ഒരു ജ്യൂസാണ് ഇത്. കുട്ടികള്‍ക്ക് ഇത് വളരെ ഇഷ്ടമാവും. പേര് പറയുന്നത് പോലെ തന്നെ വളരെ മധുരമുള്ളതും രുചികരവുമാണ് സ്വീറ്റ് കാബേജ് ജ്യൂസ്.
ചേരുവകള്‍
കാബേജ്- 1 കപ്പ് (ചെറുതായി അരിഞ്ഞത്)
മാങ്ങ- 2 എണ്ണം
കൈതച്ചക്ക- 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
പഞ്ചസാര- 1 കപ്പ്
ചെറുനാരങ്ങാ നീര്- 1 ടേബിള്‍ സ്പൂണ്‍
ഉറുമാമ്പഴത്തിന്റെ അല്ലി- 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം കാബേജും പഞ്ചസാരയും ചേര്‍ത്ത് ജ്യൂസ് അടിക്കുക. അതിലേക്ക് കൈതച്ചക്കയും മാങ്ങയും ചേര്‍ത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക. ജ്യൂസിന് രുചി കൂടാന്‍ കുറച്ച് ചെറുനാരങ്ങ നീര് ചേര്‍ത്ത് യോജിപ്പിക്കുക.
ഒരു ക്ലാസിലേക്ക് അരിച്ചെടുത്തതിന് ശേഷം അതിന്റെ മുകളിലേക്ക് ഉറുമാമ്പഴത്തിന്റെ അല്ലി ചേര്‍ക്കുക. മാങ്ങയോ കൈതച്ചക്കയോ വച്ച് ഇത് ഭംഗിയാക്കാം
