പപ്പായ ജ്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2014, 11:43 pm
[] ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമായ പപ്പായ കൊണ്ട് ജ്യൂസ് ഉണ്ടാക്കിയാലോ? രുചിയില്‍ കേമനായ ഈ ജ്യൂസ് പതിവാക്കിയാല്‍ ചര്‍മ്മം തിളങ്ങുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട.
ചേരുവകള്‍
പപ്പായ –1
തേന്‍ -2 ടീ സ്പൂണ്‍
പഞ്ചസാര – 1 കപ്പ്
ഏലക്കായ പൊടിച്ചത് – 1 നുള്ള്
തണുത്ത പാല്‍ -2 കപ്പ്
തയ്യാറാക്കുന്ന വിധം
പപ്പായ ചെറുതായി അരിഞ്ഞ ശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കാം. ഐസ് ക്യൂബുകളിട്ട് തണുപ്പിച്ച ശേഷം അലങ്കരിച്ച് വിളമ്പാം. എത്ര ഈസി അല്ലേ? എന്നാല്‍ വേഗം പപ്പായ ജ്യൂസ് തയ്യാറാക്കിക്കോളൂ.
