കൂട്ടുകറി
Daily News
കൂട്ടുകറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2015, 7:05 pm

recipe-01അടിപൊളി ഒരു നാടന്‍ വിഭവമാണ് ഇന്ന് തയ്യാറാക്കുന്നത്. കൂട്ടുകറി… എല്ലാവര്‍ക്കും ഇഷ്ടമുള്ള വിഭവമാണല്ലോ കൂട്ടുകറി… എന്നാല്‍ കൂട്ടുകറി തയ്യാറാക്കിയാലോ…?

ചേരുവകള്‍

കടല- 1/2 കപ്പ്
ചേന- 1/2 കപ്പ്
പച്ചക്കായ- 1/2 കപ്പ്
തേങ്ങ (ചിരകിയത്)- 1 കപ്പ്
പച്ചമുളക്- 5 എണ്ണം
ജീരകം- 1 ടീസ്പൂണ്‍
കറിവേപ്പില- 1 തണ്ട്
വെളുത്തുള്ളി- 8 അല്ലി
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
വറ്റല്‍ മുളക്- 4 എണ്ണം
തേങ്ങാക്കൊത്ത്- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടല കുറച്ച് വെള്ളത്തില്‍ പകുതി വേവ് ആവുന്നതുവരെ വേവിക്കുക. ഇതിലേക്ക് ചേന, പച്ചക്കായി, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും വേവിക്കുക. ഇത് വെന്തുകഴിഞ്ഞാല്‍ തേങ്ങ, പച്ചമുളക്, ജീരകം, കറിവേപ്പില, വെളുത്തുള്ളി എന്നിവ ഒതുക്കി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

വെള്ളം വറ്റി ആവി വരുമ്പോള്‍ വാങ്ങിവെയ്ക്കുക. ഇതിലേക്ക് വറുത്ത തേങ്ങാക്കൊത്ത് ചേര്‍ത്ത് യോജിപ്പിക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച് കൂട്ടുകറിയില്‍ ചേര്‍ന്ന് നന്നായി യോജിപ്പിക്കുക.