[] സ്വാദിഷ്ടമായ ഗുലാബ് ജാമുന്‍ തയ്യാറാക്കാന്‍ ഇതാ റെസിപി
ചേരുവകള്‍
പഞ്ചസാര – 250 കിലോ
മൈദ -3 സ്പൂണ്‍
കോണ്‍ഫഌര്‍ – 3 ടേബിള്‍ സ്പൂണ്‍
സോഡാപ്പൊടി – 1/2 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂണ്‍
പാല്‍പ്പൊടി -1 കപ്പ്
നാരങ്ങാനീര് -1ടീസ്പൂണ്‍
റോസ്‌വാട്ടര്‍ -1 1/2 ടീസ്പൂണ്‍
എണ്ണ -പാകത്തിന്
തയ്യാറാക്കുന്ന വിധം
പഞ്ചസാര ചുവട് കുഴിഞ്ഞ പാത്രത്തില്‍ ചൂടാക്കി പഞ്ചസാര പാനിയുണ്ടാക്കുക. അതിലേക്ക് റോസ്‌വാട്ടര്‍, നാരങ്ങാനീര്, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് വീണ്ടും തിളപ്പിച്ച് സിറപ്പ് പരുവത്തിലാവുമ്പോള്‍ വാങ്ങിവെക്കുക.
മൈദയില്‍ ബേക്കിംഗ് പൗഡര്‍, കോണ്‍ഫഌവര്‍, പാല്‍പ്പൊടി, സോഡാപ്പൊടി എന്നിവ യോജിപ്പിച്ച് അല്‍പം വെള്ളം ചേര്‍ത്ത് കുഴച്ച ശേഷം കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് വീണ്ടും കുഴയക്കുക. ശേഷം കുറച്ച് നെയ്യ് പുരട്ടി ഇവയെ ചെറിയ ഉരുളകളാക്കുക. ഇവ ബ്രൗണ്‍ നിറമാകുന്നതുവരെ വെളിച്ചെണ്ണയില്‍ വറുത്തെടുക്കണം.
വറുത്തുകോരിയ ശേഷം നേരത്തെ തയ്യാറാക്കി വച്ച പഞ്ചസാര സിറപ്പുമായി യോജിപ്പിച്ച് രണ്ട് മിനിറ്റ് ചെറുതീയില്‍ തിളപ്പിക്കണം.
