വെള്ളരി ജ്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st October 2014, 10:26 pm
[] ഇന്നൊരു ജ്യൂസ് ആയാലോ? സാലഡ് വെള്ളരി കൊണ്ട് പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു അടിപൊളി ജ്യൂസ്.
ചേരുവകള്‍
സാലഡ് വെള്ളരി -2
നാരങ്ങാനീര് – ആവശ്യത്തിന്
പഞ്ചസാര -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെള്ളരിയുടെ തൊലി ചെത്തി കുരു കളഞ്ഞശേഷം ചെറിയ കഷണങ്ങളാക്കുക. ഇതില്‍ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഐസ്‌ക്യൂബുകളിട്ട് തണുപ്പിച്ച ശേഷം അലങ്കരിച്ച് വിളമ്പാം.
