ആപ്പിള്‍ ലെമണ്‍ ജ്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th October 2014, 10:07 pm
[] ജ്യൂസില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ആപ്പിള്‍ ലെമണ്‍ ജ്യൂസ്.
ചേരുവകള്‍
1.ആപ്പിള്‍ – 1 (തൊലി കളഞ്ഞത്)
2.നാരങ്ങ നീര് -6 എണ്ണം പിഴിഞ്ഞത്
3.പഞ്ചസാര -75 ഗ്രാം
4.സോഡ -1 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
നാരങ്ങ നീരും പഞ്ചസാരയും യോജിപ്പിച്ച് ചെറു തീയില്‍ ചൂടാക്കുക. പഞ്ചസാര നന്നായി ഉരുകിയ ശേഷം വാങ്ങിവെച്ച് തണുക്കാന്‍ വെക്കുക. ആപ്പിള്‍ ജ്യൂസടിച്ച ശേഷം നാരങ്ങ നീര് മിശ്രിതവുമായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് സോഡ ചേര്‍ത്ത ശേഷം അലങ്കരിച്ച് വിളമ്പാം.
