ബനാന പാന്‍ കേക്ക്
Daily News
ബനാന പാന്‍ കേക്ക്
ന്യൂസ് ഡെസ്‌ക്
Saturday, 29th October 2016, 3:14 pm

banana-pan-cake-01

ഇന്ന് വ്യത്യസ്തമായ ഒരു വിഭവമാണ് ഉണ്ടാക്കുന്നത്, ബനാന പാന്‍ കേക്ക്!. പഴം കൊണ്ട് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. എല്ലാവര്‍ക്കും ഇഷ്ടമാകും.

ചേരുവകള്‍

മൈദ- 1 കപ്പ്
നന്നായി പഴുത്ത പഴം- 1 എണ്ണം
പാല്‍- 2 കപ്പ്
പഞ്ചസാര- 2 ടേബിള്‍സ്പൂണ്‍
വാനില എസന്‍സ്- 1 ടീസ്പൂണ്‍
ബേക്കിങ് പൗഡര്‍- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മൈദയും ബേക്കിങ് പൗഡറും നന്നായി യോജിപ്പിച്ച ശേഷം പഴം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.  അതിലേക്ക് പഞ്ചസാര പാല്‍,വാനില എസന്‍സ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഒരു നോണ്‍സ്റ്റിക് പാനില്‍ വെണ്ണ ഒഴിച്ചതിന് ശേഷം ദോശയെക്കാള്‍ അല്പം കട്ടി കൂടിയ രീതിയില്‍ കേക്ക് ചുടാക്കിയെടുക്കുക. ചൂടാക്കുന്നതിനനുസരിച്ച് ഇടയ്ക്കിടെ കുറച്ച് വെണ്ണ ചേര്‍ത്തുകൊടുക്കണം. രണ്ട് സൈഡും ആവശ്യത്തിന് വേവിച്ച ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ചൂടോടെ കുട്ടികള്‍ക്ക് വിളമ്പാം.