2025ല്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളുടെ പട്ടികയില്‍ റയല്‍ മാഡ്രിഡ് ഒന്നാമത് എത്തി. സി.എന്‍.ബി.സിയാണ് പുതിയ പട്ടിക പുറത്തുവിട്ടത്. 6.7 ബില്യണ്‍ ഡോളറാണ് റയല്‍ മാഡ്രിഡിന്റെ മൂല്യം.
ഇത് യൂറോപ്പ്യന്‍ ഭീകരന്മാരുടെ സാമ്പത്തിക ആധിപത്യത്തെ തുറന്നുകാട്ടുന്നതാണ്. ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റിയാനോയുടെ അല്‍ നസറിനോ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്കോ പട്ടികയിലെ ആദ്യ പത്തില്‍ പോലും ഇടം നേടാന്‍ സാധിച്ചിട്ടില്ല.
2025 ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 260 മില്യണ്‍ ഡോളറാണ് താരത്തിന്റെ പ്രതിഫലം, എങ്കിലും സ്വന്തം ക്ലബ്ബായ അല്‍ നസര്‍ മൂല്യവത്തായ ആദ്യ 50 ക്ലബ്ബുകളില്‍ പോലും ഇടം നേടിയില്ല. അതേസമയം പട്ടികയില്‍ 22ാം സ്ഥാനത്ത് എത്താന്‍ ലയണല്‍ മെസിയുടെ ഇന്റര്‍മിയാമിക്ക് സാധിച്ചു. ഒരു ബില്യണ്‍ ഡോളറാണ് ക്ലബ്ബിന്റെ മൂല്യം.
റയല്‍ മാഡ്രിഡിന്റെ സാമ്പത്തിക മികവ് കാരണം പ്രധാനമായും നവീകരിച്ച സാന്റിയാഗോ ബെര്‍ണബ്യൂ സ്‌റ്റേഡിയമാണ്. കഴിഞ്ഞവര്‍ഷത്തെ മത്സരദിനങ്ങളുടെ വരുമാനം 115 മില്യണ്‍ ഡോളറില്‍ നിന്ന് ഇത്തവണ 268 മില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു.
അതേസമയം ഫുട്‌ബോള്‍ കരിയറില്‍ 931 ഗോള്‍ സ്വന്തമാക്കി റെക്കോഡ് കുതിപ്പാണ് റോണോ നടത്തുന്നത്. 1000 കരിയര്‍ ഗോളുകള്‍ എന്ന വമ്പന്‍ ലക്ഷ്യത്തിലേക്കാണ് റോണോ കണ്ണുവെക്കുന്നത്. അതേസമയം മെസി 859 ഗോളുകളുമായാണ് ഫുട്‌ബോള്‍ ലോകത്ത് മുന്നേറുന്നത്.
Content Highlight: Real Madrid topped the list of the world’s most valuable football clubs in 2025