എഡിറ്റര്‍
എഡിറ്റര്‍
‘അലാന ജനിച്ചിരിക്കുന്നു…’; ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പെണ്‍കുഞ്ഞ്; ചിത്രം പുറത്ത് വിട്ട് താരം
എഡിറ്റര്‍
Monday 13th November 2017 10:05am

മാഡ്രിഡ്: റയലിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പെണ്‍കുഞ്ഞ്. ക്രിസ്റ്റ്യാനോയുടെ കുട്ടിയാണിത്.

അമ്മയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം താരം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. മൂത്തമകനും താരത്തിനൊപ്പമുണ്ടായിരുന്നു. മാഡ്രിഡിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം.


Also Read: ‘ഭാര്യക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു, ഒട്ടും അമാന്തിച്ചില്ല… ഒരെണ്ണം അങ്ങ് വെച്ച് കാച്ചി’; ക്ലൈമാക്‌സ് ട്വിസ്റ്റുമായി ചാക്കോച്ചന്റെ പാട്ട്, വീഡിയോ


തന്റെ കുടുംബത്തിലെ പുതിയ അംഗത്തിന് ക്രിസ്റ്റിയാനോയും ഭാര്യയും നല്‍കിയിരിക്കുന്ന പേര് അലാന മാര്‍ട്ടീന എന്നാണ്. താരം തന്നെയാണ് പേരും പുറത്തു വിട്ടത്.’ അലാന മാര്‍ട്ടീന ജനിച്ചിരിക്കുന്നു. ജിയോയും അലാനയും സുരക്ഷിതര്‍, ഞങ്ങളെല്ലാവരും ഹാപ്പിയാണ്.’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

ക്രിസ്റ്റിയാനോയുടെ നാലാമത്തെ കുട്ടിയാണ് അലാന.

Advertisement