എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിമാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ രാജിക്ക് ഒരുക്കമാണെന്ന് ആസാം മുഖ്യമന്ത്രി
എഡിറ്റര്‍
Thursday 6th June 2013 2:43pm

tharun-gogoi

ന്യൂദല്‍ഹി:  മന്ത്രിസഭയിലെ മറ്റ് മന്ത്രിമാര്‍ രാജിവെക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍  രാജിവെക്കാന്‍ ഒരുക്കമാണെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്.
ദല്‍ഹിയിന്‍ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്.
Ads By Google

തന്റെ മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കും തന്നില്‍ വിശ്വാസമില്ലെന്ന് പറയുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉടനെ രാജിവെക്കാന്‍ ഒരുക്കമാണെന്നും ഗോഗോയ് അറിയിച്ചു.

വിമതപക്ഷത്തിന്റെ ആവശ്യം എന്താണെന്ന് അവരിതുവരെ അറിയിച്ചിട്ടില്ല. ഇക്കാര്യം അറിയിക്കുകയാണെങ്കില്‍ അവരുമായി ചര്‍ച്ചക്ക്  തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട്  കോണ്‍ഗ്രസിലെ വിമത വിഭാഗം പ്രതിഷേധമുയര്‍ത്തി കൊണ്ടിരിക്കുകായാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗോഗോയെ മാറ്റണമെന്ന് പറഞ്ഞ് 25 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തരുണ്‍ ഗോഗോയ് രാജിക്കാര്യം അറിയിച്ചത്.

ദല്‍ഹിയില്‍ വരാനും എ.ഐ.സി.സി നേതൃത്വത്തെ കാണാനും എല്ലാ എം.എല്‍.എമാര്‍ക്കും അവകാശമുണ്ട്. അതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല. ഉടന്‍ തന്നെ മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് താന്‍ ആലോചിക്കുന്നില്ലെന്നും ഗൊഗോയ് വ്യക്തമാക്കി.

മന്ത്രിസഭയിലെ യുവാക്കളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണം നിഷേധിച്ച ഗൊഗോയ് നിരവധി യുവാക്കള്‍ തന്റെ മന്ത്രിസഭകളില്‍ അംഗങ്ങളായിട്ടുണ്ടെന്നും ഇതുവരെയും ആരും ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും സൂചിപ്പിച്ചു.

Advertisement