ചേട്ടാ ഈ സീനിന് ആളുകള്‍ കൂവുമോ എന്ന് ഷെയ്ന്‍ ചോദിച്ചു, റൊമാന്‍സ് ചെയ്യാന്‍ പുള്ളി അത്ര കംഫര്‍ട്ടല്ല: നഹാസ് ഹിദായത്ത്
Movie Day
ചേട്ടാ ഈ സീനിന് ആളുകള്‍ കൂവുമോ എന്ന് ഷെയ്ന്‍ ചോദിച്ചു, റൊമാന്‍സ് ചെയ്യാന്‍ പുള്ളി അത്ര കംഫര്‍ട്ടല്ല: നഹാസ് ഹിദായത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st September 2023, 3:34 pm

ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തെ കുറിച്ചും ചിത്രത്തിലെ ഷെയ്‌ന്റേയും പെപ്പേയുടേയും നീരജിന്റേയും പെര്‍ഫോമന്‍സിനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ നഹാസ് ഹിദായത്ത്. താന്‍ ആഗ്രഹിക്കുന്ന രീതിയിലാണ് മൂന്ന് പേരേയും സ്‌ക്രീനില്‍ എത്തിച്ചതെന്നും ഷെയ്‌നിന്റേയും പെപ്പെയുടേയും നീരജിന്റേയും മറ്റൊരു മുഖം പ്രേക്ഷകരില്‍ എത്തിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും നഹാസ് പറഞ്ഞു. ചിത്രത്തിലെ റൊമാന്‍സ് രംഗങ്ങള്‍ ചെയ്യാന്‍ ഷെയ്‌നിന് ഭയങ്കര മടിയായിരുന്നെന്നും ആളുകള്‍ കൂവുമോ എന്നൊക്കെ ഷെയ്ന്‍ ചോദിച്ചിരുന്നെന്നും നഹാസ് പറഞ്ഞു.

 

‘ഷെയ്‌നിന് റൊമാന്‍സ് ചെയ്യുമ്പോഴായിരുന്നു ഇത്തിരി പ്രശ്‌നം. ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന് ഇങ്ങനെ ചോദിക്കുമായിരുന്നു. പുള്ളിക്ക് ഈ റൊമാന്റിക് ഏരിയ അത്ര കംഫര്‍ട്ടല്ല. പക്ഷേ ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്

ഓരോന്ന് ചെയ്തുകഴിയുമ്പോഴും ഭയങ്കര ഡൗട്ടാണ്. നഹാസ് ഭായ്, ഇത് കറക്ടാണോ, ആളുകള്‍ ചിലപ്പോള്‍ കൂവും കേട്ടോ, ഞാന്‍ ചെയ്താല്‍ അലമ്പാവും അയ്യേ, എന്നൊക്കെ പറയും. നിങ്ങള്‍ അങ്ങനെ വിചാരിക്കല്ലേ എന്നും സംഗതി അടിപൊളിയാണെന്നും ഞാന്‍ മറുപടി കൊടുക്കും.

അതുപോലെ പെപ്പെയുടെ കാര്യം പറഞ്ഞാല്‍ അദ്ദേഹത്തെ ഒരു പെര്‍ഫോമറായി കാണാന്‍ ഞാന്‍ കുറേ ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ കരച്ചിലിലൊക്കെ ആളുകള്‍ക്ക് വിഷമം തോന്നിയില്ലെങ്കില്‍ ഈ പടം പിന്നെ എങ്ങനെയാണ് വര്‍ക്ക് ആവുക.

എനിക്ക് ഏറ്റവും സന്തോഷമായ കാര്യമുണ്ട്. പെപ്പയെ ഓരോ ഡയറക്ടര്‍മാരൊക്കെ വിളിച്ച് പെര്‍ഫോമന്‍സിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. പെപ്പെ എന്നെ വിളിച്ചിട്ട് എടാ ഇന്നയാള്‍ വിളിച്ചു, നന്നായിട്ടുണ്ടെന്ന് പറഞ്ഞു എന്നാക്കെ പറഞ്ഞിരുന്നു. വളരെ എക്‌സൈറ്റഡായിരുന്നു പുള്ളി.

ഇടി മാത്രമല്ല പെര്‍ഫോമന്‍സ് സൈഡ് കൂടി പുറത്തുകൊണ്ടുവരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഒരു കിടിലന്‍ ആക്ടറാണ്. അദ്ദേഹത്തെ കംഫര്‍ട്ടാക്കി വേണ്ട സാധനം എന്താണെന്ന് പറഞ്ഞുകൊടുത്താല്‍ ഗംഭീര ഔട്ട് തരുന്ന ആളാണ്. ഒരുപാട് സിനിമകള്‍ കാണുന്ന, പുസ്തകം വായിക്കുന് യാത്രകള്‍ ചെയ്യുന്ന ആളാണ്. അദ്ദേഹം മുണ്ടൊക്കെ ഉടുത്തുവന്നാല്‍ അതൊരു വരവാണ്. ഇവിടുത്തെ ഏറ്റവും വലിയ സ്റ്റാര്‍ മെറ്റീരിയലാണ് പെപ്പെ. അദ്ദേഹത്തിന്റെ ഗംഭീര പെര്‍ഫോമന്‍സൊക്കെ വരാന്‍ പോകുന്നതേയുള്ളൂ, നഹാസ് പറഞ്ഞു.

നീരജിനെ കുറിച്ച് പറഞ്ഞാല്‍ ഒരുപാട് പേരില്‍ നിന്നും വലിയ രീതിയിലുള്ള ബുള്ളീയിങ് നേരിടേണ്ടി വന്ന ആളാണ് അദ്ദേഹം. ഒരുപാട് പേര്‍ പുള്ളിയെ അറ്റാക് ചെയ്തിട്ടുണ്ട്. നല്ല വസ്ത്രം ഇട്ടുവന്നാല്‍ പലര്‍ക്കും പ്രശ്‌നം. ആള്‍ പണ്ട് തൊട്ടേ ഇങ്ങനെയാണ്. എന്നിട്ടും ആളുകള്‍ വെറുതെ പോയി ചൊറിയുകയും ഡീഗ്രേഡ് ചെയ്യുകയും ചെയ്യുന്നു.

ആര്‍.ഡി.എക്‌സ് വന്നുകഴിഞ്ഞാല്‍ ആളുകള്‍ ഈ അഭിപ്രായമൊക്കെ ആളുകള്‍ മാറ്റിപ്പറയുമെന്ന ഉറപ്പ് നീരജിനുണ്ടായിരുന്നു. ഞാന്‍ അവനെ ട്രസ്റ്റ് ചെയ്തു. ആ വിശ്വാസം അവന്‍ കാത്തുസൂക്ഷിച്ചു. അന്‍പറിവിനൊക്കെ ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു നീരജ്. നിരഞ്ച് എന്നാണ് അവര്‍ വിളിക്കുക.

ചില ആക്ഷന്‍ സീക്വന്‍സൊക്കെ കഴിഞ്ഞപ്പോള്‍ സൂപ്പര്‍ ആയി ചെയ്തുവെന്ന് അവര്‍ നീരജിനോട് പറഞ്ഞിട്ടുണ്ട്. അവരില്‍ നിന്നൊക്കെ സൂപ്പര്‍ എന്ന് കിട്ടാന്‍ തന്നെ വലിയ പാടാണ്. എന്നാല്‍ വേറെ ലെവല്‍ ടൈമിങ് എന്നൊക്കെ പറഞ്ഞ് നീരജിനെ അവര്‍ അഭിനന്ദിച്ചിട്ടുണ്ട്.

നീരജിന്റെ പരിപാടികളൊന്നും അവര്‍ ഇതുവരെ കണ്ടിട്ടില്ല. അന്ത പയ്യന്‍ സൂപ്പറായി ചെയ്തു എന്ന് പറയുമ്പോള്‍ എനിക്കും സന്തോഷമാണ്. ഞാന്‍ അത് അവനെ വിളിച്ചുപറയും. ഈ വിജയം പുള്ളി അര്‍ഹിച്ചതാണ്. രാവും പകലമൊക്കെ അവന്‍ ഇതിന് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്,’ നഹാസ് പറഞ്ഞു.

Content Highlight: RDX Director Nahas Hidayath about Shane Nigam Romance