പച്ചരി കൊണ്ട് അടിപൊളി വൈന്‍
Recipes
പച്ചരി കൊണ്ട് അടിപൊളി വൈന്‍
ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 12:44 pm

 

വൈനില്‍ വിവിധ രുചി താല്‍പ്പര്യപ്പെടുന്നവരാണ് പലരും. റെഡ് വൈനും,നെല്ലിക്ക വൈനും,കശുമാങ്ങാ വൈനുമൊക്കെ പ്രിയപ്പെട്ടതു തന്നെ. എന്നാല്‍ നല്ല പച്ചരി കൊണ്ടൊരു വൈനുണ്ടാക്കിയാലോ. കിടിലനായിരിക്കും.

ചേരുവകള്‍

വെള്ളം- മൂന്ന് കുപ്പി
കറുത്ത ഉണക്ക മുന്തിരി (കുരു ഉള്ളത്)- മുക്കാല്‍ കപ്പ്
പച്ചരി – മുക്കാല്‍ കപ്പ്
പഞ്ചസാര – ഒരു കിലോ
ചെറുനാരങ്ങ നീര് -രണ്ട് ടേബിള്‍ സ്പൂണ്‍
യീസ്റ്റ് – രണ്ട് ടീസ്പൂണ്‍

തയ്യാറാക്കും വിധം

ആദ്യം യീസ്റ്റ് ഒരു കപ്പ് ചെറു ചൂടുവെള്ളത്തില്‍ കലര്‍ത്തി അടച്ചുവെക്കുക.കഴുകി വൃത്തിയാക്കിയ പച്ചരിയും മറ്റ് ചേരുവകളും ,യീസ്റ്റും മിക്‌സാക്കി ഒരു ഭരണിയില്‍ നന്നായി വായ് കെട്ടി വെക്കുക. 19 ദിവസം രാവിലെയും വൈകിട്ടും ഇളക്കി വെക്കുക. 20 ാം ദിവസം രാത്രി അനക്കാതെ തന്നെ വെക്കുക. പിറ്റേന്ന് ആവശ്യമുള്ളപ്പോള്‍ മിശ്രിതം തുറന്ന് നീര് മാത്രം തുണിക്കൊണ്ട് അരിച്ചുമാറ്റുക. വൈന്‍ റെഡി