എഡിറ്റര്‍
എഡിറ്റര്‍
കിവികളെ കൂട്ടിലടയ്ക്കാന്‍ ഗണപതിയ്ക്ക് തേങ്ങ ഒടച്ച് രവി ശാസ്ത്രി; കലാശപ്പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ പരിശീലകന്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍
എഡിറ്റര്‍
Monday 6th November 2017 11:46pm

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്റ് അവസാന ട്വന്റി-20യ്ക്ക് മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകരും അധികൃതരും. എന്നാല്‍ വീണു കിട്ടിയ അവസരം മുതലാക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. തിരുവനന്തപുരത്തെ പ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസമാണ് അവസാന മത്സരത്തിനായി രണ്ട് ടീമും തിരുവനന്തപുരത്തെത്തിയത്. നാളെയാണ് മത്സരം അരങ്ങേറുക. എന്നാല്‍ തുടര്‍ച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴ മത്സരത്തിന് കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. ഇതിനിടെയായിരുന്നു ശാസ്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനം.


Also Read: ‘അടിച്ച് പൂസായി അന്യപുരുഷന്മാരുടെ തോളില്‍ കയ്യിട്ട് നില്‍ക്കാനും ചുംബിക്കാനും നാണമില്ലേ’; ദിപിക പദുകോണിനെ മര്യാദ പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍


പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ശാസ്ത്രി ഗണപതിയ്ക്ക് നാളികേരം നേര്‍ന്നതിന് ശേഷമാണ് അവിടെ നിന്നും മടങ്ങിയത്. വിഘ്‌നങ്ങളുടെ ഈശ്വരനായി വിശ്വാസികള്‍ കണക്കാക്കുന്ന ദൈവത്തിന് അരികിലെത്തിയതിന് പിന്നില്‍ മഴ മാറി ഇന്ത്യ വിജയം കൊയ്യണമെന്ന് പ്രാര്‍ത്ഥിക്കാനാണെന്നാണ് ആരാധകര്‍ പറയുന്നത്.

പരിശീലകനൊപ്പം ബി.സി.സി.ഐ ഭാരവാഹികളും ക്ഷേത്രത്തിലെത്തിയിരുന്നു. തുടര്‍ന്ന ഹനുമാന്‍ സ്വാമിയ്ക്ക് വെണ്ണയും അദ്ദേഹം സമര്‍പ്പിച്ചു. മുമ്പും ശാസ്ത്രി കേരളത്തിലെത്തിയപ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയിരുന്നു.

ആദ്യത്തെ തവണ വരുമ്പോള്‍ തനിക്ക് നാല് വയസ് ആയിരുന്നുവെന്നും ഇനി വരുമ്പോള്‍ തന്റെ അമ്മയെ കൊണ്ടുവരണമെന്നാണ് ആഗ്രഹമെന്നും ശാസ്ത്രി പറഞ്ഞു.

Advertisement