കഴിഞ്ഞ ദിവസം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ആയുഷ് മാഹ്‌ത്രെയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററും പരിശീലകനുമായ രവി ശാസ്ത്രി. ഇന്ത്യ അണ്ടര്‍ 19 ടീം ലോകകപ്പ് ഉയര്‍ത്തിയത് പ്രത്യേക അനുഭവമായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു.
അവര്‍ എല്ലാത്തിനെയും കുറിച്ച് ബോധവാന്‍മാരായിരുന്നുവെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പ്രൊഫഷണലുകളെപ്പോലെയാണ് കുട്ടികള്‍ സമ്മര്‍ദത്തെ നേരിട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The BCCI Honorary Secretary, Mr Devajit Saikia (@lonsaikia), announces a cash award of ₹7.5 crore for the victorious India U19 team, along with the coaching and support staff and the Junior Cricket Committee, following their glorious unbeaten campaign that culminated in India’s… pic.twitter.com/kbZRBW3oat
‘ഇന്ത്യ അണ്ടര്‍ 19 ടീം ലോകകപ്പ് ഉയര്‍ത്തിയത് കാണുന്നത് പ്രത്യേക അനുഭവമായിരുന്നു. അവര്‍ ജയിച്ചതുകൊണ്ടു മാത്രമല്ല, അവര്‍ അത് എങ്ങനെ നേടിയെടുത്തു എന്നത് ശ്രദ്ധേയമാണ്, അവര്‍ സംയമനം പാലിച്ചു, അവര്‍ എല്ലാത്തിനെയും കുറിച്ച് ബോധവാന്മാരായിരുന്നു! ഏറ്റവും പ്രധാനപ്പെട്ടത് കളിക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു.
പരിചയസമ്പന്നരായ പ്രൊഫഷണലുകളെപ്പോലെ ഈ കുട്ടികള്‍ സമ്മര്‍ദത്തെ നേരിട്ടു, കളിയിലെ കഴിവ് നിങ്ങളെ വാനോളമുയര്‍ത്തും, പക്ഷേ സ്വഭാവമാണ് നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്, ഈ ഗ്രൂപ്പിന് രണ്ടും ധാരാളം ഉണ്ട്. ഈ വിജയം ആസ്വദിക്കൂ. ഓര്‍ക്കുക, ഇത് ആദ്യ അധ്യായം മാത്രമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് വളരെക്കാലമായി ഈ പേരുകള്‍ കേള്‍ക്കും,’ രവി ശാസ്ത്രി എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
Watching this India Under-19 side lift the World Cup was special. Not just because they won, but because of how they went about it, composed, aware of the moment, and willing to take responsibility when it mattered most.
These boys handled pressure like seasoned pros and played…
അതേസമയം ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇംഗ്ലണ്ടിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ 40.2 ഓവറില്‍ 311 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്.
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. വെറും 80 പന്തില്‍ നിന്ന് 15 ഫോറും 15 സിക്സും ഉള്‍പ്പെടെ 175 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 218.75 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. മാത്രമല്ല മത്സരത്തിലെ 150 റണ്‍സും താരം നേടിയത് ബൗണ്ടറികളിലൂടെയാണ്.
Content Highlight: Ravi shastri Praises Indian U19 Cricket Team