ചേട്ടൻ ഈ കഥാപാത്രം അടിപൊളിയാക്കണമെന്ന് പറഞ്ഞു, എന്നിൽ അവർക്ക് പൂർണ വിശ്വാസമായിരുന്നു: രവീന്ദ്രൻ
Malayalam Cinema
ചേട്ടൻ ഈ കഥാപാത്രം അടിപൊളിയാക്കണമെന്ന് പറഞ്ഞു, എന്നിൽ അവർക്ക് പൂർണ വിശ്വാസമായിരുന്നു: രവീന്ദ്രൻ
നന്ദന എം.സി
Friday, 24th April 2026, 8:05 am

മലയാള സിനിമാ പ്രേക്ഷകരെ ചിരിയിലാഴ്ത്തി തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ് സവിൻ സ സംവിധാനം ചെയ്ത ‘വാഴ 2’. 2024ൽ വൻ ഹിറ്റായ ‘വാഴ: ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഈ സിനിമ, ‘ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ എന്ന ടാഗ് ലൈനോടെ ഇത്തവണ സൗഹൃദത്തിനപ്പുറം സഹോദര്യത്തിന്റെ കഥയാണ് പറയുന്നത്.

രവീന്ദ്രൻ, Photo: IMDb

ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചപ്പോൾ, ‘ഡിസ്കോ രവീന്ദ്രൻ’ എന്ന കഥാപാത്രത്തിലൂടെ രവീന്ദ്രൻ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

ഒരു പ്രവാസിയുടെ ജീവിതത്തിൽ നമുക്ക് പരിചിതമായ, എല്ലാവർക്കും ആശ്രയമായ ഒരാളായി അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം തിയേറ്ററുകളിൽ വലിയ കൈയടി നേടുകയാണ്. ഇപ്പോഴിതാ, ഈ സിനിമയിലേക്ക് താൻ എത്തിപ്പെട്ട അനുഭവങ്ങൾ താരം പങ്കുവെക്കുകയാണ്.

‘എന്റെ ഒരു സുഹൃത്ത് കുറെ വർഷങ്ങൾക്ക് ശേഷം എനിക്കൊരു ഹായ് മെസേജ് അയച്ചു. പിന്നെ എവിടെ ഉണ്ട് ചേട്ടാ എന്നൊക്കെ പറഞ്ഞായി മെസേജ്. അങ്ങനെ ഒരു മൂന്നാല് ദിവസം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മെസേജ് അച്ചു.

പിന്നെ അത് കഴിഞ്ഞ രണ്ട് മൂന്ന് ദിവസം അവന് എന്നെ വിളിച്ച് കൊണ്ടിരിക്കുകയാണ്. ഞാൻ ആ സമയം ദുബായിലായിരുന്നു. അവസാനം അവനോട് പറഞ്ഞു, നീ എന്നെ വിളിച്ചിട്ട് കാര്യമില്ല, ഞാൻ ദുബായിൽ ആണെന്ന്. അപ്പോൾ അവന് പറഞ്ഞു ദുബായിലെ നമ്പർ അയച്ച് കൊടുക്കാൻ.

അങ്ങനെ ഞാൻ നമ്പർ അയച്ചു കൊടുത്തു. അങ്ങനെ അവൻ എന്നെ വിളിച്ച് അവർ ദുബായിൽ ഉണ്ടെന്നും ഒരു പടമുണ്ട് എന്നും പറഞ്ഞു. പിന്നെ അതിനെ കുറിച്ചുള്ള സംസാരമായി, ശേഷം ഡയറക്ടർ എന്നെ വിളിച്ചു.

വാഴ 2, Photo: IMDb

ഞാൻ അവനോട് ചോദിച്ചു എന്തിനാണ് എന്നെ തന്നെ ഈ കഥാപാത്രത്തിനായി വിളിച്ചതെന്ന്. ചേട്ടാ പടം ഫുൾ ഇമോഷൻ ആണ്. ഇതാണ് ഒരു ഇൻട്രസ്റ്റിങ് ആയിട്ടുള്ള ഭാഗം, അത് ചേട്ടൻ ഒന്ന് വന്ന് പൊളിച്ച് തരണം എന്നായിരുന്നു അവന്റെ മറുപടി. നീ അത്രയും കോൺഫിഡന്റ് ആണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അവന്റെ മറുപടി,’ രവീന്ദ്രൻ പറഞ്ഞു.

ഇൻസ്റ്റഗ്രാം റിലുകളിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം റിലീസിന് മുമ്പേ തന്നെ വലിയ ഹൈപ്പ് നേടിയിരുന്നു. യൂത്തിന്റെ ഭാഷയും ജീവിതശൈലിയും അതേപടി പകർത്തിയ അവതരണ ശൈലിയാണ് ചിത്രത്തെ കൂടുതൽ ജനപ്രിയമാക്കിയത്.

Content Highlight: Raveendran talk about the movie Vazha 2

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.