തമിഴ് സിനിമ സമീപകാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഹൈപ്പിലൊരുങ്ങിയ ചിത്രങ്ങളായിരുന്നു ലിയോയും കൂലിയും. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ വിക്രമിന് ശേഷം ലോകേഷ് ഒരുക്കിയ ഈ ചിത്രങ്ങള്‍ കളക്ഷനില്‍ മുന്നിട്ടു നിന്നെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്തില്ല. പലരും ആഘോഷിച്ച ലോകേഷ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി.
ലിയോയിലും കൂലിയിലും സംഭവിച്ച പാളിച്ചകളെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷിന്റെ സുഹൃത്തും സംവിധായകനുമായ രത്‌നകുമാര്‍. മാസ്റ്റര്‍, വിക്രം, ലിയോ എന്നീ ചിത്രങ്ങളില്‍ ലോകേഷിനൊപ്പം തിരക്കഥാരചനയിലും രത്‌നകുമാര്‍ പങ്കാളിയായിരുന്നു. ലിയോ റിലീസാകുന്നതിന് മുമ്പ് തന്നെ പല തരത്തിലുള്ള വിമര്‍ശനങ്ങളും വന്നെന്ന് പറയുകയാണ് രത്‌നകുമാര്‍.
രത്‌നകുമാര്‍ Photo: Screen grab/ SS Music
രണ്ട് ടൈംലൈനില്‍ നടക്കുന്ന കഥയാണ് ലിയോയുടേതെന്നും നായകന് രണ്ട് ലുക്ക് ആവശ്യമുണ്ടെന്നും രത്‌നകുമാര്‍ പറഞ്ഞു. പ്രസന്റ് ടൈമിലെ വിജയ്‌യുടെ ലുക്കിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നെന്നും ഫ്‌ളാഷ്ബാക്കിലെ ലുക്കായിരുന്നു എല്ലാവര്‍ക്കും ഇഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റിലീസിന് ശേഷം പാര്‍ത്ഥിബനെ പലരും ഏറ്റെടുത്തെന്നും അദ്ദേഹം പറയുന്നു.
‘ലിയോയില്‍ എല്ലാം നല്ല രീതിയില്‍ പോയതായിരുന്നു. സെക്കന്‍ഡ് ഹാഫില്‍ പ്രധാന കോണ്‍ഫ്‌ളിക്ടായി നരബലി കൊണ്ടുവന്നത് ആര്‍ക്കും സ്വീകരിക്കാന്‍ സാധിച്ചില്ല. അത് പെട്ടെന്ന് ദഹിക്കാത്ത കാര്യമായി. സ്‌ക്രിപ്റ്റ് എഴുതിയ സമയത്ത് ഇതില്‍ ഫ്‌ളാഷ്ബാക്ക് ഉണ്ടായിരുന്നില്ല. എല്‍.സി.യു കണക്ഷന് വേണ്ടിയാണ് അത് കൂട്ടിച്ചേര്‍ത്തത്. പക്ഷേ അത് തിരിച്ചടിച്ചു.
ഇതുപോലെ തന്നെയാണ് കൂലിയിലെ ഇലക്ട്രിക് കസേരയുടെ കാര്യവും. അങ്ങനെയൊരു സംഭവം പോസിബിളാകുമോ, ആളുകള്‍ സ്വീകരിക്കുമോ എന്നുള്ള ചിന്ത ഞങ്ങള്‍ക്കുണ്ടായിരുന്നു. ലോകേഷ് അതില്‍ ഉറച്ചുനിന്നു. പക്ഷേ, റിലീസിന് ശേഷം ഏറ്റവുമധികം ട്രോള്‍ കിട്ടിയതും ആ ഒരു കാര്യത്തിന് തന്നെയായിരുന്നു,’ രത്‌നകുമാര്‍ പറഞ്ഞു.
കൂലിയുടെ പ്രൊമോഷനിടയില്‍ ലോകേഷ് തന്റെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞതും സിനിമയുടെ ഹൈപ്പുമെല്ലാം റിലീസിന് ശേഷം തിരിച്ചടിയായെന്നും രത്‌നകുമാര്‍ പറയുന്നു. വിക്രത്തിലൂടെ വിന്റേജ് പാട്ടുകളുടെ റഫറന്‍സ് ഹിറ്റായെങ്കിലും പിന്നീട് എല്ലാ സിനിമയിലും അത് ഉള്‍പ്പെടുത്തിയതോടെ പ്രേക്ഷകര്‍ക്ക് മടുപ്പായെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Rathna Kumar about the writing process of Leo and Coolie