പൊലീസും അവരുടെ അന്വേഷണവും കണ്ടെത്തലുകളും മാത്രമല്ല പാതിരാത്രിയെന്ന സിനിമയെന്ന് സംവിധായിക രത്തീന. തന്റെ ആദ്യസിനിമയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് പാതിരാത്രിയെന്നും അവര്‍ പറയുന്നു. പുഴുവിനുശേഷം ഒരു വെബ്സീരീസ് ഒരുക്കാന്‍ തയ്യാറാകുന്നതിനിടെ, ആകസ്മികമായാണ് ഈ സിനിമയുണ്ടാകുന്നതെന്നും രത്തീന പറഞ്ഞു.
‘പതിഞ്ഞതാളത്തില്‍ മുന്നോട്ടുപോകുന്ന ത്രില്ലറാണ് പാതിരാത്രി. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്തുമ്പോഴും മറ്റൊരുപാട് തലങ്ങള്‍ കഥയ്ക്കുണ്ട്. ഷാഹി കബീറുമായുള്ള സൗഹൃദത്തില്‍നിന്നാണ് പാതിരാത്രിയുടെ കഥ ലഭി ക്കുന്നത്. പൊലീസ് കഥകള്‍ സിനിമയാക്കാനുള്ള താത്പര്യം ഷാഹിയോട് മുമ്പേ പറഞ്ഞിരുന്നു. അങ്ങനെയാണ് ഷാഹി ഇലവീഴാ പൂഞ്ചിറയുടെ തിരക്കഥാകൃത്ത് ഷാജി മാറാടിനെ പരിചയപ്പെടുത്തിയത്. നടന്ന സംഭവം മുന്‍നിര്‍ത്തി ഷാജി ഒരുക്കിയ കഥ യാണിത്,’ രത്തീന പറയുന്നു.
കഥയുടെ ഏതാണ്ടൊരു രൂപം മാത്രമേ ആദ്യം നവ്യയോട് സംസാരിക്കുമ്പോള്‍ കൈയിലുണ്ടായിരുന്നുള്ളുവന്നെും നവ്യക്ക് കഥ ഇഷ്ടപ്പെട്ടതോടെ കാര്യങ്ങള്‍ വേഗത്തിലായെന്നും രത്തീന പറയുന്നു. അടുത്തകാലത്ത്, വ്യക്തിപരമായി ഒരു പാട് കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ളതിനാല്‍ പൊലീസ് സ്റ്റേഷനിലെ രീതികളും കോടതി വ്യവഹാരവുമായെല്ലാം നല്ല പരിചയമാണെന്നും വ്യക്തിപരമായ ഈ അറിവുകളെല്ലാം സിനിമയ്ക്ക് സാഹായിച്ചിട്ടുണ്ടെന്നും രത്തീന കൂട്ടിച്ചേര്‍ത്തു.