രത്തന്‍ ടാറ്റയുടെ ക്ലാസിക് കാര്‍ വില്‍പനയ്ക്ക് ; വില പതിനാല് ലക്ഷം രൂപ
techd
രത്തന്‍ ടാറ്റയുടെ ക്ലാസിക് കാര്‍ വില്‍പനയ്ക്ക് ; വില പതിനാല് ലക്ഷം രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2019, 6:05 pm

രത്തന്‍ ടാറ്റ ഉപയോഗിച്ചുകൊണ്ടിരുന്ന ക്ലാസിക് കാര്‍ വില്‍പനയ്ക്ക്. ടാറ്റ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിറ്റ കാറിന്റെ ഇപ്പോഴത്തെ ഉടമയാണ് കാര്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. 14 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. 1976 മോഡല്‍ ബ്യൂക്ക് സ്‌കൈലാര്‍ക്ക് എസ്.ആര്‍ ആണ് കാര്‍.

വാഹന ലോകത്ത് ഏറെ ചരിത്രങ്ങള്‍ പറയാനുള്ള കമ്പനിയാണ് ബ്യൂക്ക്. 1899 ല്‍ ഡിട്രോയിറ്റില്‍ സ്ഥാപിതമായ ബ്യൂക്കിനെ ഏറ്റെടുത്തുകൊണ്ടായിരുന്നു ജനറല്‍ മോട്ടോഴ്സ് ആരംഭിച്ചതു തന്നെ. തുടര്‍ന്ന് അമേരിക്കന്‍ കാര്‍ പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡായി മാറുകയായിരുന്നു ബ്യൂക്ക്. ഇറക്കുമതി വഴി ഇന്ത്യയിലും എത്തിയിരുന്നു ഈ ക്ലാസിക് കാര്‍.അതിലൊന്നാണ് രത്തന്‍ ടാറ്റ ഉപയോഗിച്ചിരുന്ന ഈ കാര്‍.

റണ്ണിങ് കണ്ടീഷനിലുള്ള കാറിന് തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്. എംഎംഎച്ച് 7474 റജിസ്ട്രേഷനിലാണ് കാര്‍. 1953 മുതല്‍ 1998 വരെ പുറത്തിറങ്ങിയ സ്‌കൈലാര്‍ക്കിന്റെ മൂന്നാം തലമുറയാണിത്. വി 8 എന്‍ജിനാണ് കാറില്‍ ഉപയോഗിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌കൈലാര്‍ക്കിന്റെ ഏറ്റവും മുന്തിയ വകഭേദമാണ് എസ്ആര്‍. 145 ബിഎച്ച്പി കരുത്തുള്ള 5 ലീറ്റര്‍ എന്‍ജിന്‍, 155 ബിഎച്ച്പി കരുത്തുള്ള 5.8 ലിറ്റര്‍ എന്‍ജിന്‍, 170 ബി.എച്ച്.പി കരുത്തുള്ള 5.7 ലിറ്റര്‍ എന്‍ജിന്‍ എന്നിങ്ങനെ മൂന്നു വി8 എന്‍ജിന്‍ ഓപ്ഷനുകളിലാണ് മൂന്നാം സ്‌കൈലാര്‍ക്ക് വിപണിയിലിറക്കിയിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ