മലയാള സിനിമയെ ഇന്ന് ലോകം അറിയുന്നത് പുതിയ സംവിധായകരുടെ സിനിമകളിലൂടെയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. അടൂര്‍ ഗോപാല കൃഷ്ണനും ഷാജി എന്‍.കരുണും ചെയ്ത സിനമകളൂടെയല്ല മലയാള സിനിമയെ ഇന്ന് ലോകമറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയെ ഇന്ന് ലോകം അറിയുന്നത് പുതിയ സംവിധായകരുടെ സിനിമകളിലൂടെയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. അടൂര്‍ ഗോപാല കൃഷ്ണനും ഷാജി എന്‍.കരുണും ചെയ്ത സിനമകളൂടെയല്ല മലയാള സിനിമയെ ഇന്ന് ലോകമറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമിക്കും സംസ്ഥാന സര്‍ക്കാരിനും അതില്‍ പങ്കുണ്ടെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഇപ്പോഴത്തെ തലമുറ മലയാള സിനിമയെ അടിമുടി മാറ്റിയിരിക്കുകയാണ്. അടൂരും അരവിന്ദനും ഷാജി എന്‍ കരൂണും ചെയ്ത സിനിമകളൂടെയല്ല ഇന്ന് ലോകം മലയാളം സിനിമയെ അറിയുന്നത്. പുതിയ സംവിധായകരാണ് മലയാള സിനിമയെ പുതുക്കിയത്.
അതില്‍ ചലച്ചിത്ര അക്കാദമിക്കും സംസ്ഥാന സര്‍ക്കാരിനും സംസ്‌കാരിക അന്തരീക്ഷത്തിലും തീര്‍ച്ചയായും പങ്കുണ്ട്. അറബ് രാജ്യങ്ങളില്‍ ജീവിക്കുന്ന ജനതയുടെ സംഭാവനയും മറക്കാന്‍ കഴിയില്ല. അവരാണ് മലയാളത്തിലെ മുഖ്യധാര സിനിമകളും 40 ശതമാനോത്തോളം നിര്‍മിക്കുന്നത്,’ റസൂല്‍ പൂക്കുട്ടി പറയുന്നു.
ചലച്ചിത്ര അക്കാദമയിലൂടെ അവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്നുണ്ടെന്നും ദുബായിലേയും അബുദാബിയിലേയും മസ്‌കറ്റിലേയും മലയാളികള്‍ക്കായി ഐ.എഫ്.എഫ്.കെ പോലെ എന്തെങ്കിലും എന്തുകൊണ്ട് ചിന്തിച്ചുകൂടായെന്നും റസൂല്‍ പൂക്കുട്ടി ചോദിച്ചു.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും യശസ് വാനോളമുയര്‍ത്തി സിനിമാ ലോകത്തിന് വളരെ സുപരിചിതനായ വ്യക്തിയാണ് റസൂല്‍ പൂക്കുട്ടി.2008 ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെയാണ് മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്‌കര്‍ അദ്ദേഹത്തെ തേടിയെത്തിയത്.
Content highlight: Rasool Pookutty says that the world knows Malayalam cinema today through the films of new directors