ഇന്ത്യന്‍ വംശജയായ കനേഡിയന്‍ റാപ്പര്‍ ടോമി ജെനസിസിന്റെ പുതിയ മ്യൂസിക് വീഡിയോ മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് സോഷ്യല്‍ മീഡിയ. ട്രൂ ബ്ലൂ എന്ന പേരില്‍ എത്തിയ മ്യൂസിക് വീഡിയോക്ക് നേരെയാണ് വിമര്‍ശനം.

ഇന്ത്യന്‍ വംശജയായ കനേഡിയന്‍ റാപ്പര്‍ ടോമി ജെനസിസിന്റെ പുതിയ മ്യൂസിക് വീഡിയോ മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് സോഷ്യല്‍ മീഡിയ. ട്രൂ ബ്ലൂ എന്ന പേരില്‍ എത്തിയ മ്യൂസിക് വീഡിയോക്ക് നേരെയാണ് വിമര്‍ശനം.

ടോമി ജെനസിസിന്റെ വരാനിരിക്കുന്ന ജെനസിസ് എന്ന മ്യൂസിക് ആല്‍ബത്തിലെ ഒരു പാട്ടാണ് ട്രൂ ബ്ലൂ. ഈ വീഡിയോയില്‍ ഹിന്ദു ദേവിയായ കാളിയുടെ വേഷത്തിലാണ് റാപ്പര്‍ എത്തുന്നത്. ടോമി ജെനസിസ് എന്ന് അറിയപ്പെടുന്ന ജെനസിസ് യാസ്മിന്‍ മോഹന്‍രാജിന് കയ്യില്‍ സ്വര്‍ണ നിറത്തിലുള്ള ക്രിസ്ത്യന്‍ മത ചിഹ്നമായ കുരിശുമുണ്ട്.
ശരീരത്തില്‍ നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ച റാപ്പര്‍ ശരീരമാകെ നീല നിറത്തിലുള്ള പെയിന്റടിച്ചിട്ടാണ് മ്യൂസിക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ബിക്കിനിയാണ് വേഷം. ഹിന്ദു മതത്തെയും ക്രിസ്ത്യന്‍ മതത്തെയും ഒരുപോലെ അപമാനിക്കാനാണ് ടോമി ജെനസിസ് ശ്രമിക്കുന്നത് എന്നാണ് ആരോപണം. കാളി ദേവിയെ ലൈംഗികമായി ചിത്രീകരിച്ചുവെന്നും ആരോപണമുണ്ട്. വീഡിയോയുടെ ഇടയില്‍ കയ്യിലെ കുരിശ് നക്കുന്നതായും കാണിക്കുന്നുണ്ട്.
ജൂണ്‍ 20നാണ് ട്രൂ ബ്ലൂ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങിയത്. പിന്നാലെ നിരവധി ആളുകള്‍ ട്രൂ ബ്ലൂവിന് വിമര്‍ശനവുമായി എത്തി. റാപ്പര്‍ റാഫ്താര്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു. താന്‍ ഈ മ്യൂസിക് വീഡിയോ റിപ്പോര്‍ട്ട് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് റാഫ്താര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടുകയായിരുന്നു.
മ്യൂസിക് വീഡിയോയുടെ താഴെ നിരവധി ആളുകളാണ് റാപ്പറിനെ വിമര്‍ശിക്കുന്നത്. വീഡിയോ ഡിലീറ്റ് ചെയ്യാനും ക്ഷമാപണം നടത്താനുമാണ് പലരും ആവശ്യപ്പെടുന്നത്. അതേസമയം ജെനസിസ് ഇതുവരെ ഇതില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
കാനഡയിലെ വാന്‍കൂവറില്‍ കഴിയുന്ന ടോമി ജെനസിസിന്റെ പിതാവ് തമിഴ്-മലയാളി കുടുംബത്തില്‍ നിന്നാണെന്നും അമ്മ സ്വീഡിഷ് വംശജ ആണെന്നുമാണ് റിപ്പോര്‍ട്ട്. കലാപം, സെഷ്വാലിറ്റി, ഐഡന്റിറ്റി എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജെനസിസ് തന്റെ റാപ്പുകള്‍ ചെയ്യാറുള്ളത്.
Content Highlight: Rapper Tommy Genesis has been accused of insulting Hindu and Christian religions in her True Blue music album