കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായി ആദ്യം രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ പരാതിയില്‍ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള വിധി തന്നെ തുടരുമെന്ന് ഹൈക്കോടതി. ഇന്ന് (തിങ്കള്‍)അറസ്റ്റിന് വിലക്ക് ഏര്‍പ്പെടുത്തിയ ഇടക്കാല ഉത്തരവിന്റെ കാലാവധി അവസാനിച്ചിരുന്നു.
തുടര്‍ന്ന് ഹരജിയില്‍ വാദം കേട്ട ശേഷം കോടതി അറസ്റ്റിന് വിലക്ക് തുടരാന്‍ തീരുമാനിച്ചു. കൂടാതെ, രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
നേരത്തെ, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് കോടതി നോട്ടീസയക്കുകയായിരുന്നു.
ക്രിസ്മസ് അവധിക്ക് ശേഷം ജനുവരിയില്‍ കോടതി കേസ് പരിഗണിക്കും. സ്വാഭാവിക നടപടിക്രമമാണ് നോട്ടീസയക്കല്‍ എന്നാണ് വിശദീകരണം.
നേരത്തെ, തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസ് പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍, തനിക്ക് കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് തന്നെ പാലക്കാട്ടേക്ക് തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അടൂരിലെ വീട്ടിലാണ് രാഹുല്‍.
Content Highlight: Rape case: Rahul’s arrest ban to continue in first complaint; decision on bail plea on Thursday