വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രധാനധ്യാപകന്‍ അറസ്റ്റില്‍
Kerala News
വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രധാനധ്യാപകന്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Thursday, 14th January 2021, 9:40 am

പാനൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ പാനൂര്‍ ഈസ്റ്റ് വള്ള്യായി യു.പി സ്‌കൂളിലെ പ്രധാനധ്യാപകന്‍ വി.പി വിനോദാണ് അറസ്റ്റിലായത്.

ജനുവരി 12നാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിക്കുള്ള ടെക്സ്റ്റ് ബുക്ക് വാങ്ങാനായി അമ്മയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ഓഫീസ് മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വിനോദിനെ രണ്ടാഴ്ചക്ക് കോടതി റിമാന്‍ഡില്‍ വിട്ടു. വിനോദിനെതിരെ ശക്തമായ പരാതിയാണ് ലഭിച്ചിരിക്കുന്നതെന്ന് പാനൂര്‍ പൊലീസ് അറിയിച്ചു.

ഒരു വര്‍ഷം മുന്‍പാണ് പ്രൊമോഷന്‍ നേടി വിനോദ് പ്രധാനധ്യാപകനാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rape attempt against student’s  mother, headmaster arrested in Kannur