നടന്‍ ഉണ്ണി മുകുന്ദനെതിരായ പരാതി; പരാതിക്കാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th January 2018, 12:57 pm
കൊച്ചി:നടന്‍ ഉണ്ണി മുകുന്ദനെതിരെ പീഡനകേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ റദ്ദ് ചെയ്യണമെന്നും തന്നെ ഭീഷണി പെടുത്തുന്നുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.
ഉണ്ണി തന്റെ പേര് വെളിപ്പെടുത്തിയെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്ന് കാണിച്ച് ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ താന്‍ നാല് മാസം മുമ്പ് താന്‍ നല്‍കിയ കേസില്‍ കാക്കനാട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഉണ്ണി വ്യാജ പരാതിയുമായി രംഗത്ത് വന്നതെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങിയതെന്നും യുവതി പറഞ്ഞിരുന്നു.
