മൊട്ടത്തലയന്‍ രണ്‍വീര്‍ സിങ്ങിനെ കാണാന്‍ നല്ല ഭംഗി: പരിനീതി ചോപ്ര
Daily News
മൊട്ടത്തലയന്‍ രണ്‍വീര്‍ സിങ്ങിനെ കാണാന്‍ നല്ല ഭംഗി: പരിനീതി ചോപ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2014, 1:53 pm

ranbir പുതിയ ചിത്രം “ബജ്‌റാഓ മസ്താനി” യില്‍ മൊട്ടത്തലയുമായാണ് രണ്‍വീര്‍ സിങ് പ്രത്യക്ഷപ്പെടുന്നത്. രണ്‍ബീറിന്റെ ഈ ലുക്കിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് “കില്‍ ദില്ലി”ലെ രണ്‍വീറിന്റെ നായിക പരിനീതി ചോപ്ര.

പുതിയ ലുക്കില്‍ രണ്‍വീറിനെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നാണ് പരിനീതി പറയുന്നത്. ” പുതിയ ലുക്കില്‍ രണ്‍വീറിനെ കാണാന്‍ നല്ല രസമാണ്. മൊട്ടത്തലയില്‍ കാണാന്‍ ഭംഗിയുള്ള കുറച്ച പുരുഷന്മാരേയുള്ളൂ. രണ്‍ബീര്‍ മുടി ഷേവ് ചെയ്തശേഷം ഞാനദ്ദേഹത്ത കണ്ടിരുന്നു. വളരെ ഭംഗി തോന്നി. എനിക്ക് തോന്നുന്നത് “ബജ്‌റാഓ മസ്താനി” മികച്ച ചിത്രമായി മാറുമെന്നാണ്.” പരിനീതി അഭിപ്രായപ്പെട്ടു.

പരിനീതിയുടെ ലുക്കിനെക്കുറിച്ച് പറയുകയാണെങ്കില്‍ മിക്കപ്പോഴും അയലത്തെ പെണ്‍കുട്ടി ഇമേജിലാണ് പരിനീതി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതുവരെ ബിക്കിനി വേഷത്തില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതിനെക്കുറിച്ച് പരിനീതി പറഞ്ഞത് ഇതാണ്. ” എനിക്ക് അതിനുവേണ്ടുന്ന ശരീരം ഉണ്ടാവുമ്പോള്‍, ശരിയായ ഷെയ്പ്പ് ലഭിക്കുമ്പോള്‍ ഞാന്‍ ബിക്കിനി ധരിക്കാം. ഇപ്പോള്‍ എനിക്കത് യോജിച്ചതല്ല. ഞാന്‍ അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.”

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി സഞ്ജയ് ലീല ബെന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ബജ്‌റാഓ മസ്താനി”. ദീപിക പദുക്കോണും, പ്രിയങ്ക ചോപ്രയുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്. മഹാരതാ പേഷ്വാ ബാജി റാവുവും രണ്ടാം ഭാര്യ മസ്താനിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ഡിസംബര്‍ 25നാണ് ചിത്രം പുറത്തിറങ്ങുന്നത്.