ആടിത്തിമിര്‍ത്ത് രഞ്ജിനിയും രഞ്ജിനിയും; വൈറലായി വീഡിയോ
Entertainment news
ആടിത്തിമിര്‍ത്ത് രഞ്ജിനിയും രഞ്ജിനിയും; വൈറലായി വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th October 2021, 4:22 pm

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. പിന്നണി ഗാനരംഗത്തിലൂടെ പ്രശസ്തയായ ശേഷം അഭിനയരംഗത്തും താരം ഒരു കൈ നോക്കിയിട്ടുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലുമായി 200ലധികം പാട്ടുകളും രഞ്ജിനി പാടിയിട്ടുണ്ട്.

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയുടെ അവതാരകയായാണ് രഞ്ജിനി ഹരിദാസ് മലയാളികള്‍ക്ക് പ്രിയങ്കരിയായത്. സ്റ്റാര്‍ സിംഗറിന് പുറമെ സൈമയടക്കമുള്ള നിരവധി അവര്‍ഡ് നൈറ്റുകളും രഞ്ജിനി ആങ്കര്‍ ചെയ്തിട്ടുണ്ട്.

ഇവര്‍ ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ഇന്‍സ്റ്റയില്‍ വൈറലായ പാട്ടിന് രണ്ട് രഞ്ജിനിമാരും ചുവടുവെക്കുന്ന വീഡിയോ രഞ്ജിനി ഹരിദാസാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ranjini Haridas (@ranjini_h)

‘വീണ്ടും രഞ്ജിനിയോടൊപ്പം. എങ്ങനെയാണോ റീല്‍സില്‍ ഡാന്‍സ് ചെയ്യാന്‍ ഇവളെന്നെക്കൊണ്ട് സമ്മതിപ്പിക്കുന്നത്. ഞാനെങ്ങനെയാണ് അവളെ ഇതിന് അനുവദിക്കുന്നത് എന്നാണ് അത്ഭുതപ്പെടുന്നത്,’ എന്ന ക്യാപ്ഷനോടെയാണ് രഞ്ജിനി ഹരിദാസ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ സയനോരയും കൂട്ടുകാരികളും ചെയ്ത വീഡിയോയ്ക്ക് സമാനമായാണ് ഇരുവരും ഈ വീഡിയോയും ചെയ്തിരിക്കുന്നത്. സയനോരയടക്കം ഒരുപാട് പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ranjini Haridas shares her dance video with Ranjini Jose