'നട്ടെല്ലില്ലാത്ത ഇവരാണോ കശ്മീരിലെ മനുഷ്യാവകാശത്തിനായി നിലപാടെടുക്കുമെന്ന് കരുതുന്നത്'  ബോളിവുഡ് താരങ്ങള്‍ക്കെതിരെ റാണ അയ്യുബ്
India
'നട്ടെല്ലില്ലാത്ത ഇവരാണോ കശ്മീരിലെ മനുഷ്യാവകാശത്തിനായി നിലപാടെടുക്കുമെന്ന് കരുതുന്നത്'  ബോളിവുഡ് താരങ്ങള്‍ക്കെതിരെ റാണ അയ്യുബ്
ന്യൂസ് ഡെസ്‌ക്
Monday, 21st October 2019, 2:06 pm

മഹാത്മാഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് താരങ്ങളുമായുള്ള കൂടിക്കാഴ്ചയ  വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക റാണ അയ്യുബ് രംഗത്ത്.

ഈ വാര്‍ത്ത രണ്ടു പേജുകളിലായി കൊടുത്ത ചൈംസ് ഓഫ് ഇന്ത്യയുടെ പേജും അവര്‍ ഷെയര്‍ ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിയും ബോളിവുഡ് താരങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് രണ്ടു പേജുകളാണ് ടൈംസ് ഓഫ് ഇന്ത്യ സമര്‍പ്പിച്ചിരിക്കുന്നത്. ഈ നട്ടെല്ലില്ലാത്ത ഇന്‍ഡസ്ട്രിയെയാണോ കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ക്കായി ഒരു നിലപാടെടുക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?

ഇങ്ങനെയാണ് റാണ അയ്യുബിന്റെ ട്വീറ്റ്.

 

മഹാത്മാഗാന്ധിയുടെ 150 ജന്‍മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മോദി ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. ഗാന്ധിജിയുടെ ആശയങ്ങള്‍ സിനിമകളിലൂടെ ജനങ്ങളിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശനിയാഴ്ച നടത്തിയ ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ബോണി കപൂര്‍ കങ്കണ റണാവത് തുടങ്ങിയവരാണ് മോദിക്കൊപ്പം പങ്കെടുത്തത്.