തന്റെ പുസ്തകം സഹല മെഹറായി ചോദിച്ച് വാങ്ങിയതില്‍ അഭിമാനിക്കുന്നു: റാണ അയ്യൂബ്
Daily News
തന്റെ പുസ്തകം സഹല മെഹറായി ചോദിച്ച് വാങ്ങിയതില്‍ അഭിമാനിക്കുന്നു: റാണ അയ്യൂബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2016, 12:54 pm

anees

ന്യൂദല്‍ഹി:  മഹ്‌റായി വരനോട് 50 പുസ്തകങ്ങള്‍ ചോദിച്ചു വാങ്ങിയ സഹ്‌ലയുടെ പുസ്തക ലിസ്റ്റില്‍ തന്റെ പുസ്തകമായ “ഗുജറാത്ത് ഫയല്‍സ്”  ഉള്‍പ്പെടുത്തിയതില്‍  അഭിമാനമുണ്ടെന്ന് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ റാണ അയ്യൂബ്. തന്റെ ഫേസ്ബുക്ക് പേജില്‍ സഹലയുടെയും അനീസിന്റെയും വിവാഹ വാര്‍ത്ത ഷെയര്‍ചെയ്താണ് റാണ അയ്യൂബ് സന്തോഷം പങ്ക് വെച്ചത്.

rana

മഹറെന്നാല്‍ പൊന്നുമാത്രമല്ല: മലപ്പുറംകാരി വരനോട് ആവശ്യപ്പെട്ടത് 50 പുസ്തകങ്ങള്‍

സ്വര്‍ണത്തിന് പകരം പുസ്തകം മഹ്‌റായി ചോദിച്ച് വാങ്ങിയ സഹലയുടെയും അനീസിന്റെയും വിവാഹം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. റാണ അയ്യൂബിന്റെ ഗുജറാത്ത് ഫയല്‍സ്, ഹാമിദ് ദബാശിയുടെ ബിയിങ് എ മുസ്‌ലിം ഇന്‍ ദ വേള്‍ഡ്, നെരൂദയുടെ ട്വന്റി ലവ് പോയംസ് ,  ഡു യു റിമമ്പര്‍ കുനാന്‍ പോഷ്‌പോറ, പൗലോ കൊയ്‌ലോയുടെ പെഡഗോജി ഓഫ് ദ ഒപ്രസ്ഡ്  തുടങ്ങിയ അമ്പതോളം പുസ്തകങ്ങളായിരുന്നു വിവാഹത്തിന് മഹ്‌റായി നല്‍കിയിരുന്നത്.

മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ സഹല ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. അനീസ് മലപ്പുറം എം.ഐ.സി കോളജില്‍ അധ്യാപകനും ചലചിത്ര മേഖലയില്‍ ആര്‍ട്ട് ഡയറക്ടറുമാണ്”

book