ബിഗ് ബോസില്‍ പോയതുകൊണ്ടാണ് ആ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചത്: റംസാന്‍
Malayalam Cinema
ബിഗ് ബോസില്‍ പോയതുകൊണ്ടാണ് ആ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചത്: റംസാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd August 2025, 9:11 pm

മലയാളികള്‍ക്ക് സുരിചിതനായ ഡാന്‍സറും നടനുമാണ് റംസാന്‍ മുഹമ്മദ്. 2014ല്‍ മലയാളം ടെലിവിഷന്‍ റിയാലിറ്റി ഷോയായ ഡി4 ഡാന്‍സ് സീസണ്‍ വണ്ണിന്റെ വിജയി കൂടിയായിരുന്നു റംസാന്‍,2017ല്‍ നിസാര്‍ സംവിധാനം ചെയ്ത ഡാന്‍സ് ഡാന്‍സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി എത്തി. പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകനും നടന് കഴിഞ്ഞു.

റംസാന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു ഭീഷ്മപര്‍വ്വം. ചിത്രത്തിലെ രതിപുഷ്പം എന്ന പാട്ടിന് ചുവടുവെച്ച് അദ്ദേഹം എല്ലാവരുടെയും ഹൃദയം കീഴടക്കി. ഇപ്പോള്‍ ബിഗ് ബോസില്‍ മത്സരിച്ചതുകൊണ്ടാണ് തനിക്ക് ഭീഷ്മപര്‍വത്തില്‍ അവസരം ലഭിച്ചതെന്ന് റംസാന്‍ പറയുന്നു.

‘ബിഗ് ബോസില്‍ പോയ തീരുമാനം കറക്റ്റായിരുന്നു. അതില്‍ എനിക്കൊരു റിഗ്രറ്റുമില്ല. ഞാന്‍ ബിഗ് ബോസില്‍ ഡിസ്‌കോ സുകു എന്നൊരു കഥാപാത്രം ചെയ്തതുകൊണ്ടാണ് എന്നെ ഭീഷ്മ പര്‍വ്വത്തിലേക്ക് വിളിച്ചത്. ഡിസ്‌കോ സുകു എന്നത് എനിക്ക് അവിടെ കിട്ടിയ കണ്ടന്റായിരുന്നു. ഒരാഴ്ച്ചയാണ് അത് ഉണ്ടായിരുന്നത്,’റംസാന്‍ പറയുന്നു.

അതില്‍ മത്സരിച്ച എല്ലാവര്‍ക്കും പല കഥാപാത്രം അത്തരത്തില്‍ കൊടുത്തിരുന്നുവെന്നും അതില്‍ താന്‍ ചെയ്ത ക്യാരക്ടര്‍ കണ്ടിട്ടാണ് അന്‍വര്‍ റഷീദ് ഭീഷ്മപര്‍വ്വത്തില്‍ എന്നെ കൊസ്റ്റ് ചെയ്തതെന്നും റംസാന്‍ പറഞ്ഞു.

ഭീഷ്മ പര്‍വ്വം

അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടി നായകനായെത്തിയ ചിത്ര ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. മമ്മൂട്ടിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, അനഘ, സുദേവ് നായര്‍ എന്നിവരാണ് അഭിനയിച്ചിരുന്നു.
റംസാന്‍

Content highlight: Ramzan says that he got the opportunity to appear in Bheeshma Parvam because he competed in Bigg Boss.