എന്നിലെ കുട്ടിയെ വീണ്ടെടുക്കുന്നു; കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് രമ്യ നമ്പീശന്‍
Entertainment news
എന്നിലെ കുട്ടിയെ വീണ്ടെടുക്കുന്നു; കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് രമ്യ നമ്പീശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th November 2021, 9:48 pm

ശിശുദിനത്തോടനുബന്ധിച്ച് തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് രമ്യ നമ്പീശന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘എന്റെ ഉള്ളിലെ കുട്ടിയെ വീണ്ടെടുക്കുന്നു, ശിശുദിനാശംസകള്‍,’ എന്ന ക്യാപ്ഷനോടെയാണ് താരം അമ്മയോടൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന് പിന്നാലെ കമന്റുകളുമായി നിരവധി ആരാധകരും എത്തുന്നുണ്ട്. ‘എല്ലാവരുടേയും കുട്ടിക്കാലത്തെ ചിത്രങ്ങളാണ് ഇപ്പോഴുള്ള പല ചിത്രങ്ങളെക്കാള്‍ മികച്ചത്’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ‘നമ്മളെല്ലാവരും ആ മോഡല്‍ കസേരയിലിരുന്ന് ഒരു ഫോട്ടോ എങ്കിലും എടുത്തിട്ടുണ്ടാവും,’ എന്നാണ് മറ്റൊരു ആരാധകന്റെ രസകരമായ കമന്റ്.

ആര്‍. ശരത്തിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ ‘സായാഹ്നം’ എന്ന ചിത്രത്തിലൂടെയാണ് രമ്യ മലയാള സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. ദിലീപ് മീരാ ജാസ്മിന്‍ എന്നിവര്‍ ഒരുമിച്ച ‘ഗ്രാമഫോണ്‍’ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയായത്.

മികച്ച ഒരു ഗായിക കൂടിയായ രമ്യയുടെ പാട്ടുകള്‍ക്കും ആരാധകരേറെയാണ്. ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യിലെ ‘വിജന സുരഭി’ എന്ന ഗാനത്തിനും ‘ആണ്ടലോണ്ടെ നേരെ കണ്ണിലെ’ എന്ന് തുടങ്ങുന്ന നാടന്‍ പാട്ടും മികച്ച പ്രതികരണങ്ങളായിരുന്നു നേടിയത്.

2021ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമയായ ‘എന്‍ട്രാവത് ഒരു നാള്‍’ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്.

മലയാള സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം സമൂഹ്യമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. തന്റെ കൂട്ടുകാരായ സയനോര, ഭാവന തുടങ്ങിയവര്‍ക്കൊപ്പമുള്ള ടിക് ടോക് വീഡിയോകളും താരം പങ്കുവെക്കാറുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ramya Nambeesan shares her childhood photograph