ഹൈദരാബാദ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എ.ബി.വി.പി വിദ്യാര്‍ത്ഥികളുടെ 'രാമക്ഷേത്രവും' കാവിക്കൊടിയും
national news
ഹൈദരാബാദ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എ.ബി.വി.പി വിദ്യാര്‍ത്ഥികളുടെ 'രാമക്ഷേത്രവും' കാവിക്കൊടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th April 2022, 2:22 pm

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ രാമക്ഷേത്രം സ്ഥാപിച്ച് എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍. ക്യാമ്പസിലുണ്ടായിരുന്ന കല്ലിന്റെ കൂട്ടത്തെ രാമ നവമി ദിനത്തില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ക്ഷേത്രത്തിന് സമാനമായി രൂപമാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ എതിര്‍വശത്താണ് കല്ലുകളെ ക്ഷേത്രത്തിന് സമാനമായി രൂപമാറ്റം വരുത്തി ഓറഞ്ചും ചുവപ്പും പെയിന്റ് അടിച്ചുവെച്ചത്. ഉള്ളില്‍ രാമന്റേയും ഹനുമാന്റേയും ചിത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവശത്തും കാവി നിറത്തിലുള്ള പതാകകളും വെച്ചിട്ടുണ്ട്.

രാമനവമി ആഘോഷങ്ങളെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ഒരു ശിലാനിര്‍മ്മിതിയെ രാമക്ഷേത്രമാക്കി മാറ്റിയതെന്നും അവ നീക്കം ചെയ്യാന്‍ സര്‍വകലാശാല അധികൃതര്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം.

 

 

Content Highlights: Ram temple set up in University of Hyderabad, students allege saffronisation agenda