പണം നല്‍കിയില്ല; ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക്
Cinema Theater
പണം നല്‍കിയില്ല; ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th January 2021, 6:52 pm

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താനുള്ള നടപടിയുമായി സംഘടന രംഗത്തെത്തിയത്.

പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും എന്നാല്‍ കത്തുകള്‍ കൈപ്പറ്റാന്‍ തയ്യാറായില്ലെന്നും എഫ്.ഡബ്ല്യു.ഐ.സി.ഇ പറഞ്ഞു. 1.25 കോടി രൂപയാണ് ഇദ്ദേഹം ടെക്‌നിഷ്യന്‍മാര്‍ക്ക് നല്‍കാനുള്ളത്.

സംഘടന വിലക്കുമായി എത്തുന്നതിന് മുമ്പ് നിയമപരമായി നോട്ടീസ് അയച്ചെന്നും സംഘടന വ്യക്തമാക്കി.

‘ടെക്‌നീഷ്യന്‍മാര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ജോലിക്കാര്‍ക്കും നല്‍കാനുള്ള പണം നല്‍കണം എന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നല്‍കിയില്ല. അതുകൊണ്ട് അദ്ദേഹവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്,’ സംഘടന പറഞ്ഞു.

ഇതുസംബന്ധിച്ച് ഗോവ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായും അവര്‍ വ്യക്തമാക്കി.

അതിനിടെ രാം ഗോപാല്‍ വര്‍മ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തന്റെ സ്വപ്‌ന സിനിമയുടെ പ്രഖ്യാപനം നടത്തുകയാണെന്നാണ് റാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ram Gopal Varma banned by artist’s union for non-payment of 1.25 cr dues