നായികയാവാന്‍ കഴിയാത്തത് കൊണ്ട് ഐറ്റം ഡാന്‍സ് ചെയ്യുന്നു; തമന്നക്കെതിരെ പരിഹാസവുമായി രാഖി സാവന്ത്
Indian Cinema
നായികയാവാന്‍ കഴിയാത്തത് കൊണ്ട് ഐറ്റം ഡാന്‍സ് ചെയ്യുന്നു; തമന്നക്കെതിരെ പരിഹാസവുമായി രാഖി സാവന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th October 2025, 4:39 pm

നടി തമന്ന ഭാട്ടിയക്കെതിരെ പരിഹാസവുമായി രാഖി സാവന്ത്. തമന്നയുടെ ഐറ്റം ഡാന്‍സിന് നേരയാണ് നടി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

സിനിമയിലെ യഥാര്‍ത്ഥ ഐറ്റം ഗേള്‍ താനാണെന്നും തമന്നയെപ്പോലുള്ള നടിമാര്‍ ഇപ്പോള്‍ തന്റെ പാതയാണ് പിന്തുടരുന്നതെന്നും രാഖി പറയുന്നു. ഒരു കാലത്ത് താന്‍ സ്‌ക്രീനില്‍ കൊണ്ടുവന്ന ആവേശവും ഊര്‍ജവുമൊന്നും ഇപ്പോഴത്തെ ഐറ്റം ഡാന്‍സുകള്‍ക്കില്ലെന്നും അവര്‍ പറഞ്ഞു. ഫിലിമി ഗ്യാനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഖി.

‘ഇവരൊക്കെ ഞങ്ങളെ കണ്ടാണ് ഐറ്റം സോങ്ങ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം ഹീറോയിന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ നായികയായി കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ വയ്യറ്റത്തടിച്ച് ഐറ്റം സോങ്ങുകള്‍ ചെയ്യാന്‍ തുടങ്ങി. നാണമില്ലേ. ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്,’ രാഖി സാവന്ത് പറഞ്ഞു.

ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സീരിസിലാണ് തമന്ന അടുത്തായി ഒരു ഐറ്റം ഡാന്‍സ് ചെയ്തത്. ഗഫൂര്‍ എന്ന ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജയ്‌ലറിലെ കാവാലയ്യ എന്ന ഐറ്റം ഡാന്‍സ് ഹിറ്റായതിന് പിന്നാലെ തമന്നയെ  തേടി നിരവധി ഐറ്റം ഡാന്‍സുകള്‍ എത്തിയിരുന്നു. 2024ല്‍ പുറത്തിറങ്ങിയ സ്ത്രീ 2വിലെ ‘ആജ് കി രാത് എന്ന ഗാനവും മില്ല്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കിയിരുന്നു. റെയ്ഡ് 2വിലെ നഷ എന്ന ഐറ്റം ഗാനവും ശ്രദ്ധ നേടിയിരുന്നു.

Content highlight: Rakhi Sawantmocks Tamannaah for dancing an item because she can’t be the heroine