എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Bollywood
ചത്താലൂം ഞാന്‍ ആ പണിക്ക് പോകില്ല; സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണവുമായി രാഖി സാവന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday 13th March 2018 3:06pm

മുംബൈ: നടി സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണവുമായി വിവാദ നായിക രാഖി സാവന്ത്. പോണ്‍ഫിലിം ഇന്‍ട്രസ്ട്രിയിലെ ആളുകള്‍ക്ക് തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയെന്നാണ് രാഖിയുടെ ആരോപണം.

തന്റെ നഗ്ന വീഡിയോയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും  വേണമെന്ന്   പറഞ്ഞ് കൊണ്ട് പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകളില്‍ നിന്ന് സ്ഥിരമായി ഫോണ്‍ കോളുകളും മെസേജുകളും തനിക്ക് വരുന്നുണ്ടെന്നും, ഇതിന് കാരണക്കാരി സണ്ണി ലിയോണ്‍ ആണെന്നുമാണ് രാഖിയുടെ ആരോപണം.

കൈം നിറയെ പണം തരാമെന്ന് പറഞ്ഞാണ് ഒരോ ആളുകളും തന്നെ വിളിക്കുന്നത്. എനിക്ക് അതിന് താല്‍പര്യമില്ല. ഞാന്‍ ഒരു ഇന്ത്യന്‍പെണ്‍കുട്ടിയാണ് നമ്മുടെ മൂല്യങ്ങളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ചത്താലും ഇത്തരം ഒരു പണിക്ക് എനിക്ക് താല്‍പ്പര്യമില്ല. എന്റെ നമ്പര്‍ എവിടെ നിന്നാണ് കിട്ടിയതെന്ന് ചോദിക്കുമ്പോള്‍ അവരെല്ലാം സണ്ണി ലിയോണ്‍ ആണ് തന്നതെന്ന് പറയുന്നത്.

കഴിഞ്ഞ ദിവസം സണ്ണി ഇരട്ട കുട്ടികളുടെ അമ്മയായെന്ന വാര്‍ത്ത പുറത്ത് വന്നതിന് പുറമെ അഭിനന്ദനങ്ങളുമായി രാഖി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം തന്നെ സണ്ണി ലിയോണ്‍ പരിചയം ഇല്ലാത്ത് നമ്പറില്‍ നിന്ന് വിളിക്കുകയും തന്നോട് അസൂയ തോന്നുന്നുണ്ടോ എന്ന് ചോദിച്ച കളിയാക്കുകയും ചെയ്‌തെന്നും രാഖി പറയുന്നു.

Advertisement