സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇനിയുമുണ്ടാകാം, ട്രംപിന്റെ വിദേശനയം പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്താകാം : രാജ്‌നാഥ് സിങ്
India
സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇനിയുമുണ്ടാകാം, ട്രംപിന്റെ വിദേശനയം പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്താകാം : രാജ്‌നാഥ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd February 2017, 7:10 pm

rajnath-sing


പാകിസ്ഥാന്‍ നമ്മുടെ അയല്‍ക്കാരാണ്. നല്ല വഴിക്കാണെങ്കില്‍ പ്രശ്‌നമില്ല. അങ്ങിനെയെങ്കില്‍ സപ്തംബറിലേത് പോലുള്ള മിന്നാലാക്രമണം വേണ്ടി വരില്ല.


ന്യൂദല്‍ഹി: പാകിസ്ഥാനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്കുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയെ ലക്ഷ്യം വെച്ചാല്‍ തിരിച്ചടിക്കില്ലെന്ന് ഒരു ഉറപ്പും പറയാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിങിന്റെ പ്രതികരണങ്ങള്‍.


Also read രണ്ടാഴ്ച കൊണ്ട് ട്രംപിനെ മടുത്തെന്ന് അമേരിക്കന്‍ ജനത: ഒബാമ തിരിച്ചു വരണമെന്ന് സര്‍വ്വേ ഫലങ്ങള്‍ 


പാകിസ്ഥാന്‍ നമ്മുടെ അയല്‍ക്കാരാണ്. നല്ല വഴിക്കാണെങ്കില്‍ പ്രശ്‌നമില്ല. അങ്ങിനെയെങ്കില്‍ സപ്തംബറിലേത് പോലുള്ള മിന്നാലാക്രമണം വേണ്ടി വരില്ല. എന്നാല്‍ തീവ്രവാദ സംഘടനകളോ മറ്റാരെങ്കിലുമോ ഇന്ത്യയെ ലക്ഷ്യം വക്കുകയാണെങ്കില്‍ മിന്നലാക്രമണം ആവര്‍ത്തിക്കിലെന്ന് ഒരു ഉറപ്പും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിനെ തിരികെയെത്തിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അതിന് സമയമെടുക്കുമെങ്കിലും തിരികെയെത്തിക്കുമെന്നും രാജ്‌നാഥ് സിങ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന അമേരിക്കയുടെ വിദേശ നയങ്ങളോടുള്ള ചോദ്യങ്ങള്‍ക്ക് രാജ്‌നാഥ് സിംഗ് വ്യക്തമായ മറുപടി നല്‍കിയില്ല. പ്രാദേശിക തീവ്രവാദ സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കാം അത്തരമൊരു തീരുമാനം ട്രംപ് എടുത്തതെന്നായിരുന്നു ചോദ്യങ്ങളോടുള്ള മന്ത്രിയുടെ പ്രതികരണം.