ഒരു നറേഷന്‍ പോലും കേള്‍ക്കാതെ താന്‍ കമ്മിറ്റ് ചെയ്ത സിനിമയാണ് ബൈസണെന്ന് നടി രജിഷ വിജയന്‍. തന്റ ജീവിതത്തില്‍ ആദ്യമായാണ് കഥ പോലും കേള്‍ക്കാതെ താന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തതെന്നും രജിഷ പറഞ്ഞു.
ഒരു നറേഷന്‍ പോലും കേള്‍ക്കാതെ താന്‍ കമ്മിറ്റ് ചെയ്ത സിനിമയാണ് ബൈസണെന്ന് നടി രജിഷ വിജയന്‍. തന്റ ജീവിതത്തില്‍ ആദ്യമായാണ് കഥ പോലും കേള്‍ക്കാതെ താന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തതെന്നും രജിഷ പറഞ്ഞു.
മാരി സെല്‍വരാജിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താന്‍ കാണുന്നതെന്നും കര്‍ണന് ശേഷം അദ്ദേഹം വീണ്ടും തന്നെ ബൈസണിലേക്ക് വിളിച്ചുവെന്നും രജിഷ പറഞ്ഞു.
‘എനിക്ക് ബൈസണിന്റെ കഥ എന്താണെന്നോ എന്റെ കഥാപാത്രം എന്താണെന്നോ ഒരു ഐഡിയയും ഇല്ലായിരുന്നു. ഷൂട്ടിന് രണ്ട് ദിവസം മുമ്പാണ് കഥ എന്താണെന്ന് ഞാന്‍ അറിയുന്നത്. ഒരു വര്‍ക്ക് ഷോപ്പ് അറ്റന്‍ഡ് ചെയ്ത് അവിടെ തന്നെ താമസിച്ച് അവിടെയുള്ള ആളുകളോട് ഇടപഴിയാണ് ഈ സിനിമ ചെയ്തത്. നമ്മളാരും മേക്കപ്പൊന്നും ഉപയോഗിച്ചിരുന്നില്ല. ഞാനാണെങ്കിലും ധ്രുവ് ആണെങ്കിലും അനുപമ ആണെങ്കിലും.

ആ കഥാപാത്രത്തിനായി തങ്ങളെല്ലാവരും അവിടെ പോയി പല പണികളും ചെയ്തിട്ടുണ്ട്. മേക്കപ്പും പുട്ടിയും അടിച്ച് ക്യമാറയുടെ മുമ്പില്‍ അഭിനയിക്കുന്നതിലല്ല, നമുക്ക് അവിടുത്തെ ബോഡി ലാങ്ക്വേജ് വരണമെങ്കില്‍ അത്രക്ക് എഫേര്‍ട്ട് എടുക്കണം,’ രജിഷ പറയുന്നു.
വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബൈസണ്‍. തമിഴ്നാട്ടിലെ സാധാരണ ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ കബഡി ടീമിലേക്കെത്തിയ വാനതി കിട്ടന്‍ എന്ന യുവാവിന്റെ കഥയാണ് ബൈസണ്‍ പറയുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവ് മാനതി ഗണേശന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബൈസണ്‍ ഒരുങ്ങിയത്.
Content highlight: Rajisha Vijayan says that Bison is a film she committed to without even listening to a narration