നല്ല അവസരങ്ങള്‍ ലഭിച്ചത് മലയാളത്തില്‍ നിന്ന്; എനിക്കൊന്നും വേര്‍തിരിച്ച് കാണാന്‍ കഴിയില്ല: രജിഷ വിജയന്‍
Malayalam Cinema
നല്ല അവസരങ്ങള്‍ ലഭിച്ചത് മലയാളത്തില്‍ നിന്ന്; എനിക്കൊന്നും വേര്‍തിരിച്ച് കാണാന്‍ കഴിയില്ല: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th October 2025, 8:59 pm

തനിക്ക് ഏറ്റവും നല്ല അവസരങ്ങള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നാണെന്ന് നടി രജിഷ വിജയന്‍. താന്‍ ഭാഗമായ ബൈസണ്‍ എന്ന തമിഴ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു രജിഷ.

‘ മലയാളത്തില്‍ ഒരുപാട് നല്ല അവസരങ്ങള്‍ ലഭിച്ചു. അനുരാഗ കരിക്കിന്‍ വെള്ളമാണെങ്കിലും ജൂണ്‍ ആണെങ്കിലും ഫൈനല്‍സാണെങ്കിലും ഇപ്പോള്‍ ഞാന്‍ ചെയ്ത് അവസാനിപ്പിച്ചിരിക്കുന്ന മസ്തിഷ്‌ക മരണം എന്ന സിനിമയാണെങ്കിലും എല്ലാം നല്ല സിനിമകളാണ്. ഇവിടെ നമുക്ക് ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ട്.

എല്ലാവരും ടാലന്റഡാണ്. അള്‍ട്ടിമേറ്റ്‌ലി ഡയറക്ടേഴ്‌സാണ് ഏത് അഭിനേതാക്കളെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത്. അവരുടെ മനസില്‍ ഒരു മുഖമുണ്ടാകും ഈ കഥാപാത്രം ഇങ്ങനെ ഇരിക്കണം എന്ന്. അത് ചിലപ്പോള്‍ പുതുമുഖങ്ങളായിരിക്കും, ഓള്‍റെഡി ഉള്ളവര്‍ ആയിരിക്കും,’ രജിഷ വിജയന്‍ പറയുന്നു.

തമിഴിലാണ് നല്ല കഥാപാത്രങ്ങള്‍ കിട്ടിയത് മലയാളത്തിലാണ് നല്ല കഥാപാത്രങ്ങള്‍ കിട്ടിയത് എന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അങ്ങനെ വേര്‍തിരിച്ച് താന്‍ കാണാറില്ലെന്നും രജിഷ പറഞ്ഞു. തമിഴില്‍ ഇത്ര ചെയ്യണം മലയാളത്തില്‍ ഇത്ര ചെയ്യണമെന്നൊന്നും ഇല്ലെന്നും മരിക്കുന്നത് വരെ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.

മാരി സെല്‍വരാജ് സംവിധാന ചെയ്ത ബൈസണില്‍ രജിഷ പ്രധാനവേഷത്തിലെത്തിയിരുന്നു. ധ്രുവ് വിക്രം നായകനായെത്തിയ ചിത്രം തിയേറ്റററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയില്‍ അനുപമ പരമേശ്വരനും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെയാണ് രജിഷ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയില്‍ നിന്ന് തന്നെ രജിഷ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

 

ontent highlight: Rajisha Vijayan says she got the best opportunities from Malayalam