ഇന്നൊരു ടീ സാപ്പിടലാം ഷണ്‍മുഖം; മൂന്നാം വാര്‍ഷികത്തില്‍ പേട്ടയിലെ ഡിലീറ്റഡ് സീന്‍സ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
Entertainment news
ഇന്നൊരു ടീ സാപ്പിടലാം ഷണ്‍മുഖം; മൂന്നാം വാര്‍ഷികത്തില്‍ പേട്ടയിലെ ഡിലീറ്റഡ് സീന്‍സ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th January 2022, 8:49 pm

രജിനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പേട്ടയുടെ മൂന്നാം വാര്‍ഷികത്തില്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ രംഗങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. 2019 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. വിജയ് സേതുപതി ആദ്യമായി വില്ലന്‍ വേഷത്തിലെത്തിയ ചിത്രം കൂടിയാണ് പേട്ട.

രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം മറ്റ് ചില കഥാപാത്രങ്ങളും ഈ രംഗത്തിലെത്തുന്നുണ്ട്. രജനികാന്തിന്റെ കാളി എന്ന കഥാപാത്രം വിജയ് സേതുപതിയുടെ കഥാപാത്രമായ ജിത്തുവിനെ കാണുന്നതാണ് ഈ സീനില്‍ കാണിക്കുന്നത്.

ജിത്തുവിനെ കണ്ട് ഭയന്ന് ഇവിടെ നിന്ന് പോകാമെന്ന് ഒപ്പമുള്ള ഷണ്‍മുഖമെന്ന കഥാപാത്രം കാളിയോട് പറയുന്നുണ്ടെങ്കിലും ചായ കുടിക്കാമെന്ന് പറഞ്ഞ് കാളി അവിടെ തന്നെ ഇരിക്കുന്നിടത്താണ് രംഗം അവസാനിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സിനിമയുടെ പുറത്ത് വിടാത്ത പോസറ്റര്‍ റിലീസ് ചെയ്തിരുന്നു.

പോസറ്റര്‍ റിലീസ് ചെയതുകൊണ്ട് രജിനികാന്തിന് കാര്‍ത്തിക് സുബ്ബരാജ് നന്ദി പറഞ്ഞു. ചിത്രത്തിന്റെ റിലീസ് ദിവസം തനിക്കും സിനിമയുടെ ടീമിനും മാന്ത്രികമായ അനുഭവമായിരുന്നു എന്നും കാര്‍ഡത്തിക് പറഞ്ഞു. നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍, തൃഷ തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്.

കഴിഞ്ഞ വര്‍ഷം, രജനികാന്തിന് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച പ്രഖ്യാപനം വന്നപ്പോള്‍, അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് കാര്‍ത്തിക് സുബ്ബരാജ് പേട്ടയിലെ നിന്ന് പുറത്ത് വിടാത്ത ഒരു സ്റ്റില്‍ പങ്കുവെച്ചിരുന്നു. ‘പേട്ട’യ്ക്ക് ശേഷം 2020ല്‍ ‘ദര്‍ബാര്‍’, 2021ല്‍ ‘അണ്ണാത്തെ’
എന്നീ ചിത്രങ്ങളാണ് രജനികാന്തിന്റേതായി പുറത്ത് വന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: rajinikanth-starrer-petta-completes-three-years-team-shares-deleted-scene-from-the-film