'ഇത്രയും നാളും സിനിമ കാണാത്തതില്‍ സോറി, എനിക്ക് വേണ്ടിയും കഥ ആലോചിക്കു' ; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ സംവിധായകനെ വിളിച്ചഭിനന്ദിച്ച് രജനീകാന്ത്
indian cinema
'ഇത്രയും നാളും സിനിമ കാണാത്തതില്‍ സോറി, എനിക്ക് വേണ്ടിയും കഥ ആലോചിക്കു' ; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ സംവിധായകനെ വിളിച്ചഭിനന്ദിച്ച് രജനീകാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st July 2020, 4:24 pm

ചെന്നൈ: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ തമിഴ് സിനിമയായിരുന്നു കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രം. തമിഴില്‍ വന്‍ വിജയമായ ചിത്രത്തില്‍ ഋതു വര്‍മ്മ, ഗൗതം മേനോന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.

ഇപ്പോഴിതാ ദുല്‍ഖറിന്റെ ഈ ചിത്രം കണ്ട് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സ്റ്റൈല്‍ മന്നല്‍ രജനീകാന്ത്. സംവിധായകന്‍ ദേ്‌സിങ് പെരിയസാമിയെ നേരിട്ട് ഫോണ്‍ വിളിച്ചാണ് രജനികാന്ത് സന്തോഷം രേഖപ്പെടുത്തിയിരുത്.

ചിത്രം അതിഗംഭീരമായിരുന്നെന്നും ഇത്രയും നാള്‍ കാണാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നെന്നും രജനീകാന്ത് പറയുന്ന ഓഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തനിക്ക് വേണ്ടിയും കഥ ആലോചിക്കാനും ദേസിംഗിനോട് രജനി ആവശ്യപ്പെടുന്നുണ്ട്. ദുല്‍ഖറിന്റെ 25ാമത്തെ സിനിമയാണ് ഈ തമിഴ്ചിത്രം. വായൈ മൂടി പേസവും.ഒകെ കണ്‍മണി തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് ചിത്രം എത്തുന്നത്.

ത്. കെഎം ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് നിര്‍വഹിക്കുന്നത് പ്രവീണ്‍ ആന്റണിയാണ്. ദല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആന്റോ ജോസഫ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക